തെന്നിന്ത്യന്‍ സിനിമയിലെ മികച്ച അഭിനേത്രികളിലൊരാളാണ് രമ്യ നമ്പീശന്‍. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളുമായിട്ടാണ് താരം എത്താറുള്ളത്. ഇപ്പോഴിതാ രേഖ മേനോന് നല്‍കിയ അഭിമുഖത്തിൽ തന്റെ പുതിയ വിശേഷങ്ങളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം.
വിജയ് സേതുപതിക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ടെന്നാണ് താരം പറയുന്നത്. അദ്ദേഹത്തിന്റെ പഴയ കാലവും ഇപ്പോഴത്തെ കാലവും തനിക്ക് അറിയാമെന്നും രമ്യ പറയുന്നു. ഒപ്പം സോഷ്യൽ മീഡിയയെ കുറിച്ചും താരം പറയുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ എന്തും വിളിച്ച് പറയാവുന്ന അസ്ഥയാണ്. യൂട്യൂബിലൊക്കെ വരുന്ന കമന്റുകളൊന്നും താന്‍ വായിക്കാറില്ലെന്ന് താരം പറയുന്നു. കുറച്ച് കഴിഞ്ഞാല്‍ അത് കേട്ട് തഴക്കം വരും. അവര്‍ ഒളിഞ്ഞിരുന്ന് കല്ലെറിയുന്നവരാണ്. ഒളിഞ്ഞിരുന്നാല്‍ ഈസിയായി കല്ലെറിയാം. നമ്മളുടെ എഫേര്‍ട്ടൊന്നും അവര്‍ കാണുന്നില്ല. അതിനെയൊക്കെ അത്രയും നിസ്സാരവത്ക്കരിച്ച് കണ്ടാല്‍ മതി. ഒരുപരിധി വരെ അത് കണ്ടില്ലെന്ന് നടിക്കാറാണ് പതിവ്.
സേതുപതിയിലെ കഥാപാത്രത്തെയാണ് ഏറെ ഇഷ്ടമായതെന്നാണ് നടി പറയുന്നത്. അത് പോലെ തന്നെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ കഥാപാത്രത്തേയും ഇഷ്ടമാണെന്നും താരം പറഞ്ഞു. അഭിനയത്തിലല്ല പാട്ടിലൂടെയാണ് കൂടുതലും അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ളതെന്നും രമ്യ വ്യക്തമാക്കി. കര്‍ണാടക സംഗീതം പഠിച്ചിട്ടുണ്ട്. ഇടയ്ക്ക് അത് വിട്ടതായിരുന്നു. ഇപ്പോള്‍ സീരിയസായാണ് അത് കാണുന്നത്. കൃതികളാണ് ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നത് രമ്യ പറഞ്ഞു.
Post Your Comments