ഫേസ്ബുക്കില്‍ വേറിട്ട അനുഭവ നിമിഷങ്ങള്‍ പങ്കുവയ്ക്കുന്ന രഘുനാഥ് പലേരി ഇത്തവണ തിരക്കഥാകൃത്തും മലയാള സാഹിത്യത്തിലെ നവ എഴുത്തുകാരനുമായ പിഎസ് റഫീക്കുമായുള്ള തന്റെ തന്‍റെ സ്നേഹ നിമിഷങ്ങളെക്കുറിച്ച് പങ്കുവയ്ക്കുകയാണ്. പിഎസ് റഫീക്ക് രചന നിര്‍വഹിച്ച തൊട്ടപ്പന്‍ എന്ന ചിത്രത്തിലൂടെ രഘുനാഥ് പലേരി എന്ന ഹിറ്റ് തിരക്കഥാകൃത്ത് അഭിനയത്തില്‍ തുടക്കം കുറിക്കുകയും ചെയ്തിരുന്നു.
രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
അപൂർവ്വമായി ലഭിക്കുന്ന ചില നിമിഷങ്ങൾ ഉണ്ട് ജീവിതത്തിൽ. എനിക്ക് അത്തരം കോടാനു കോടി നിമിഷങ്ങൾ മുല്ലപ്പൂപോലെ ഉതിർന്നു കിട്ടിയിട്ടുണ്ട് ഇതുവരെയുള്ള ജീവിതത്തിൽ. ഇനിയും കിട്ടും. കിട്ടാതെ എവിടെ പോവാനാണ്. നിത്യവസന്തംപോലെ ഒരു മുല്ലപ്പൂവും കാലമാകുന്ന വള്ളിയിൽ പൂത്തങ്ങിനെ നിൽക്കില്ല. താഴേക്ക് വീണേ പറ്റൂ. നമ്മൾ താഴെ തന്നെ നിന്നേ പറ്റൂ. അപ്പോ മുല്ലപ്പൂവിന് നമ്മുടെ മുന്നിൽ വീണേ പറ്റൂ..
അത്തരം ഒരു മുല്ലപ്പൂ നിമിഷമാണ് ചിത്രത്തിൽ. ചിത്രത്തിൽ മലയാള സാഹിത്യത്തിലേയും സിനിമയിലേയും ഒരെഴുത്തുകാരനെ കാണാം. ശ്രീ പിഎസ് റഫീക്. റഫീക്കിനു മുന്നിൽ അവൻ വെല്ലിശ്ശോ…ന്ന് വിളിക്കുന്ന ഞാൻ. ആ വിളിയിൽ ഒരു വാത്സല്ല്യം എനിക്ക് അനുഭവപ്പെടാറുണ്ട്. അവന്റെ ശബ്ദത്തിൽ അതൊരു കടൽത്തിരപോലെ എന്നെ വന്ന് പൊതിയാറും ഉണ്ട്. ആ വിളിയുമായി ഒരു പിറന്നാൾ കാലത്ത് അവൻ ആശംസയെഴുതി അയച്ചതാണ് ഈ ചിത്രം. ചിത്രം എടുത്ത ഫോട്ടോഗ്രാഫറോട് ചോദിച്ചാൽ ഇതിന്റെ ഒറിജിനൽ കിട്ടുമായിരിക്കും അല്ലേ.
എനിക്കിത് സമ്പൂർണ്ണ പിക്‌സലുകളോടെ ഒരെണ്ണം വേണം.
Post Your Comments