
മലയാളത്തിന്റെ പ്രിയ താര ദമ്പതിമാരാണ് പൃഥ്വിരാജും സുപ്രിയയും. ആടുജീവിതത്തിന്റെ ഷൂട്ടിംഗിനായി ജോര്‍ദ്ദാനിലേക്ക് പോയ പൃഥ്വിരാജ് കൊറോണ പ്രശ്നങ്ങളെ തുടര്‍ന്ന് അവിടെ കുടുങ്ങിയിരിക്കുകയാണ്. പൃഥ്വിയുടെ തിരിച്ചുവരവിനായി കാത്തിരിപ്പിലാണ് കുടുംബവും ആരാധകരും. ഭാര്യ സുപ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
‘രോഗത്തിന്റെയും മരണത്തിന്റെയും വാര്‍ത്തകള്‍ കേള്‍ക്കുന്ന അസ്വസ്ഥതയുടെ ഈ കാലത്ത്, പ്രതീക്ഷയുടെ ചെറുകണവുമായി ആകാശത്ത് പ്രത്യക്ഷപ്പെട്ട ഇരട്ട മഴവില്ല്. മുകളില്‍ നിന്നുള്ള അടയാളമാണോ ഇത്?’ ‘പൃഥ്വിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു’ എന്ന ഹാഷ്ടാഗിനൊപ്പം മഴവില്ലിന്റെ ചിത്രം പങ്കുവെച്ച് സുപ്രിയ കുറിച്ചു.
Post Your Comments