ലോകം മുഴുവന്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുകയാണ്. ഈ സാഹചര്യത്തില്‍ യുവ നടന് ശിവന് നരന്ഗ് താമസിക്കുന്ന അപ്പാര്‍ട്ട്മെന്റ് അടച്ചു പൂട്ടി. ഈ അപ്പാര്‍ട്ട്മെന്റിലാണ്
നടി അങ്കിത ലോകണ്ടെ, ടെലിവിഷന്‍ താരം അഷിത ധവാന്, നടാഷ, സാക്ഷി, ആദിത്യ തുടങ്ങിയവരുടെയും താമസം.
താരത്തിന്റെ അപ്പാര്‍ട്മെന്റിലെ താമസക്കാരില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് അപ്പാര്‍ട്ട്മെന്റ് പൂട്ടിയത്.. ഈ വാര്‍ത്തയോടെ പ്രതികരിക്കുകയാണ് നടന് ശിവന്. ” നിരവധി മുതിര്‍ന്ന ആളുകള്‍ ഇവിടെ താമസിക്കുന്നുണ്ട്. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത് വൈറസ് വ്യാപനത്തെ തടയാന്‍ സഹായിക്കും. കൂടാതെ ഇവിടെ കോപ്പറേഷന് എല്ലാ ഫ്ലാറ്റിലെ താമസകാര്‍ക്കും ആച്വശ്യമായ മരുന്നും മറ്റും എത്തിച്ച് കൊടുക്കയും നിരവധി സഹായങ്ങള്‍ ഒരുക്കുകയും ചെയ്യുന്നു. പോലീസും ആ ഒരു സഹായത്തിനായി പ്രവര്‍ത്തിക്കുകയാണ്. കര്‍ശനമായ ഈ നിയന്ത്രണങ്ങളിലൂടെ നമുക്ക് വൈറസിനെ പ്രതിരോധിക്കാന്‍ കഴിയട്ടെ എന്ന് പ്രത്യാശിക്കാം.”
സ്പെയിനില്‍ നിന്നെത്തിയ ഒരാള്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ക്വാറന്റൈനിലായിരുന്ന വ്യക്തിക്ക് 12-ആം ദിനമാണ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്.
Post Your Comments