ലോകമെങ്ങും പകരുന്ന കൊറോണ കാരണം ജനങ്ങള്‍ ഭീതിയില്‍പ്പെട്ട സമയമാണിപ്പോള്‍,, രാജ്യം മുഴുവൻ ലോക്ക് ഡൗണിലേക്ക് നീങ്ങിയതിനാൽ നാട്ടിലെത്തിപ്പെടാനാവാതെ അന്യനാട്ടിൽ ഭയത്തോടെ കഴിയുന്ന നിരവധി പേരുണ്ട്.
അതിനാൽ ഈ അവസരത്തിൽ മാതൃരാജ്യത്തെപോലെ മറ്റൊരു നാടുമില്ലെന്ന് കോവിഡ് മനസിലാക്കിത്തന്നുവെന്ന് പറയുകയാണ് നടന് അനൂപ് മേനോന്,, കുറ്റങ്ങളും കുറവുകളും ഒരുപാടുണ്ടാകുമെങ്കിലും നമ്മുടെ നാട്ടിൽ തന്നെയാണ് നമ്മളേറ്റവും സുരക്ഷിതരെന്നും അനൂപ് ഫെയ്സ്ബുക്കിൽ കുറിക്കുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം…..
പ്രിയപ്പെട്ടവരെ,
നമുക്ക് ജീവിക്കാൻ ഏറ്റവും ആവശ്യമുള്ള മൂന്നു കാര്യങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ നമ്മുടെ ബുദ്ധിയെയും, ഹൃദയത്തെയും കൂട്ടിക്കൊണ്ടു പോവുകയാണ് COVID-19 എന്ന ഈ പുതുമുഖം. ആഹാരം, പാർപ്പിടം, വസ്ത്രം എന്നിവയാണ് നമ്മുടെ ‘basic needs’ എന്നത് ആദ്യ പാഠങ്ങളിൽ ഒന്നായിരുന്നു വിദ്യാലയത്തിൽ.നമുക്കാവശ്യമുള്ളതിനേക്കാൾ വാങ്ങാൻ, ആവശ്യമില്ലാത്തതും വാങ്ങാൻ, ആവശ്യമേ ഇല്ലാത്തതും വാങ്ങേണ്ടതാണ് എന്ന് നമ്മളെ തെറ്റിദ്ധരിപ്പിക്കാൻ, ആർക്കാണ് സാധിച്ചത്? എന്ന് തുടങ്ങുന്നതാണ് കുറിപ്പ്.
Post Your Comments