CinemaGeneralLatest NewsMollywoodNEWS

‘എല്ലാ വാതിലുകളും പൂട്ടി കീ ഒളിപ്പിച്ച് വെച്ചാണ് ഡാഡിയെ വീട്ടില്‍ നിർത്തുന്നത്’; ലോക് ഡൗണ്‍ ദിനങ്ങളെക്കുറിച്ച് നടി ഐശ്വര്യ ലക്ഷ്മി

ലോക് ഡൗണിന് മുന്‍പ് കൊച്ചിയിലെ ഫ്‌ളാറ്റില്‍ കുറച്ച് ദിവസം കഴിഞ്ഞിരുന്നു.

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ തന്റെതായ ഇടം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയെന്ന ചിത്രത്തിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. പിന്നീട്  മായാനദി, വരത്തന്‍, വിജയ് സൂപ്പറും പൗര്‍ണമിയും, അര്‍ജന്റീന ഫാന്‍സ് തുടങ്ങി കരിയറില്‍ ഇതുവരെ അവതരിപ്പിച്ചതെല്ലാം വേറിട്ട കഥാപാത്രങ്ങളെയായിരുന്നു. ഒപ്പം മണിരത്‌നത്തിന്‍രെ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്‍വനിലും താരം അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ ലോക് ഡൗണ്‍ ദിനങ്ങളെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ് താരം.

ലോക് ഡൗണിന് മുന്‍പ് കൊച്ചിയിലെ ഫ്‌ളാറ്റില്‍ കുറച്ച് ദിവസം കഴിഞ്ഞിരുന്നു. പിന്നീടാണ് തിരുവനന്തപുരത്തേക്ക് പോയതെന്ന് താരം പറയുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ ഡാഡി തനിച്ചായിരുന്നു. മമ്മി സ്ഥലത്തില്ല. ഈ സമയത്ത് ഡാഡിക്കൊരു കമ്പനിയാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് താരം പറയുന്നു. ഡാഡി വീട്ടില്‍ തന്നെയുണ്ടെന്നും പുറത്തേക്കൊന്നും പോയിട്ടില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന ജോലിയാണ് പ്രധാനമായും തനിക്ക് ചെയ്യാനുള്ളതെന്ന് ഐശ്വര്യ ലക്ഷ്മി പറയുന്നു.  ഇതാദ്യമായാണ് ഡാഡിയുടെ സ്വാതന്ത്ര്യം വിലക്കുന്നത്. എല്ലാ വാതിലുകളും പൂട്ടി കീ ഒളിപ്പിച്ച് വെച്ചാണ് താന്‍ അദ്ദേഹത്തെ വീട്ടില്‍ത്തന്നെ നിര്‍ത്തുന്നതെന്നും താരം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button