ഗേളി എന്ന പെണ്‍കുട്ടി പ്രേക്ഷക മനസ്സിന്റെ നൊമ്പരമായി മാറിയത് ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തിലൂടെയാണ്. ഫാസില്‍ സംവിധാനം ചെയ്തത് 1984-ല്‍ പുറത്തിറങ്ങിയ നോക്കെത്താദൂരത്ത് കണ്ണുംനട്ട് മലയാള സിനിമയിലെ ക്ലാസിക് ചിത്രമെന്ന നിലയിലും വാണിജ്യ വിജയം നേടിയ ചിത്രമെന്ന നിലയിലും ഇന്നും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ആ സിനിമയിലേക്ക് തന്നെ സെലക്റ്റ് ചെയ്യാന്‍ കാരണമായ നിമിഷത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് നടി നദിയ മൊയ്തു.
‘ഞാന്‍ കോളേജ് കഴിഞ്ഞു വന്നപ്പോള്‍ ഫാസില്‍ അങ്കിള്‍ എന്റെ വീട്ടിലുണ്ട്. അങ്കിളിന്റെ അടുത്ത സിനിമയിലേക്ക് നായികയെ തേടി വന്നതാണ് എന്ന കാര്യമൊന്നും അപ്പോള്‍ എനിക്ക് അറിയില്ലായിരുന്നു. കുറച്ചു നേരം പുറത്തേക്ക് നടക്കാമെന്ന് ഫാസില്‍ അങ്കിള്‍ എന്നോട് പറഞ്ഞു. അപ്പോഴൊക്കെ എന്റെ രീതികളും ചലനങ്ങളുമൊക്കെ അങ്കിള്‍ ഒബ്സര്‍വ് ചെയ്യുന്നുണ്ടായിരുന്നു. പുറത്തേക്ക് നടക്കാമെന്ന് പറഞ്ഞത് എന്നെ കൂടുതല്‍ മനസ്സിലാക്കാന്‍ വേണ്ടിയായിരുന്നു. ഞങ്ങള്‍ നടന്നു പോകുമ്പോള്‍ അത് വഴി ഒരുത്തന് ബൈക്കില്‍ ചുറ്റിയടിച്ചു പോയിട്ട് എന്നെ എന്തോ കമന്റ് അടിച്ചു, ഞാന്‍ അവനെ തറപ്പിച്ച് ഒരു നോട്ടം നോക്കി. ആ മൊമന്റില്‍ നോക്കാത്തെദൂരത്തിലെ നായികയായി അങ്കിള്‍ എന്നെ ഫിക്സ് ചെയ്തു. നദിയ മൊയ്തു പങ്കുവെയ്ക്കുന്നു.
Post Your Comments