ഷൂട്ടിംഗ് നിര്‍ത്തിയിരിക്കുന്ന ഈ ലോക്ക് ഡൌണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരങ്ങള്‍. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കാനുള്ള അഭ്യര്‍ഥനയും സമയം ചിലവഴിക്കാനുള്ള കാര്യങ്ങളുടെ പെങ്ങളുടെ പിറന്നാള്‍ ആഘോഷവുമൊക്കെയായി വളരെ ആക്ടീവാണ് ബോളിവുഡ് നടന് കാര്‍ത്തിക് ആര്യന്. താരത്തിന്റെ പുതിയ പോസ്റ്റിനു യുവനടിമാര്‍ നല്കിയ കമന്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.
ഫേയ്സ് ആപ്പ് ഉപയോഗിച്ച് തന്റെ ഒരു ചിത്രത്തിന് വാര്ദ്ധക്യമുള്ളതാക്കി. ഈ ചിത്രം പങ്കുവച്ചുകൊണ്ട് അമിതാഭ് ബച്ചന് ചിത്രമായ ബാഗ്ബനിന്റെ റീമേക്കില്‍ താന്‍ അമിതാഭിന്റെ വേഷം ചെയ്യാമെന്നും അടിക്കുറിപ്പിട്ടു. ഇതിനോടൊപ്പം ചിത്രത്തിലേക്ക് നായികമാരെയും ക്ഷണിച്ചു.
‘ലോക്ക്ഡൗണ്‍ സമയത്ത് സുന്ദരമായി വാര്‍ദ്ധക്യത്തിലേക്ക്. ബാഗ്ബന്‍ റീമേക്ക് ഇപ്പോള്‍ ചെയ്യാം. നായികമാരെ ക്ഷണിക്കുന്നു. താത്പര്യമുള്ളവര്‍ അപേക്ഷിക്കുക.’ കാര്‍ത്തിക് ആര്യന് കുറിച്ചു
കാര്‍ത്തിക്കിന്റെ ‘പതി പത്നി ഓര് വോ’ എന്ന സിനിമയിലെ സഹതാരം കൂടിയായ ഭൂമി പട്നേക്കര്‍ ‘സര്, എന്റെ പ്രൊഫൈല്‍ ഒന്ന് നോക്കൂ’ എന്നാണ് കമ്മന്റ് ചെയ്തത്. ‘നന്ദി, തിരഞ്ഞെടുത്താല്‍ അറിയിക്കാം’ എന്നായിരുന്നു കാര്‍ത്തിക്കിന്റെ മറുപടി.
മുന്‍കാല നടി ശ്രീദേവിയുടെ മകളും നടിയുമായ ജാന്‍വി കപൂറിന്റെ കമന്റ് ഇപ്രകാരമാണ്… ‘എനിക്കും താത്പര്യമുണ്ട്. ഈ വേഷം ചെയ്യാന്‍ എന്റെ പ്രായം കൂടുതലല്ലെന്ന് വിശ്വസിക്കുന്നു. കഥക് കളിക്കാന്‍ അറിയാം. നിയമാനുസൃതമായ പാസ്പോര്‍ട്ടുമുണ്ട്.’ എന്നായി ജാന്‍വി. ഉടന്വന്നുകാര്ത്തിക്കിന്റെ മറുപടി, ‘ചൈനിസ് വിസയുണ്ടോ? ചൈനയിലാണ് ഇത് ചിത്രീകരിക്കുന്നത്’.
Post Your Comments