CinemaGeneralLatest NewsMollywoodNEWS

എം.കെ അര്‍ജുനന്‍ മാസ്റ്റർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ

1968 ല്‍ കറുത്ത പൗര്‍ണി എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ് സിനിമയില്‍ സജീവമായത്

‘മാസ്റ്റര്‍’ എന്ന അവസാനവിശേഷണവും യാത്രയായി. അര്‍ജുനന്‍ മാസ്റ്റർ
നിദ്രയിൽ വിടപറഞ്ഞു. ആരോടും പരിഭവമില്ലത്ത, പതിഞ്ഞ വാക്കുകളിൽ സ്‌നേഹം പ്രകടിപ്പിക്കുന്ന ഈ സംഗീതജ്ഞൻ മലയാളിയുടെ അഭിമാനമായിരുന്നു. മലയാളികൾ ഉള്ള കാലമത്രയും ഓർമിക്കുവാനുള്ള  ഗാനങ്ങൾ നൽകിയിട്ടാണ് എം.കെ അര്‍ജുനന്‍ മാസ്റ്ററുടെ വിയോഗം. എൺപത്തിരണ്ടാം വയസ്സിലും സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ഈ ‘മാസ്റ്റർ’ക്ക് മലയാളം വേണ്ടുന്ന ആദരവൊന്നും നൽകിയില്ല. ഇപ്പോൾ ആരേയും ബുദ്ധിമുട്ടിക്കാതെ അന്ത്യയാത്രക്കൊരുങ്ങുന്നു. ഈ അവസരത്തിൽ അങ്ങയെ അർഹിക്കുന്ന എല്ലാ ആദരവോടെ യാത്രയാക്കുവാൻ കഴിയുന്നിലെങ്കിലും കേരള ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ ഓരോ അംഗവും മലയാളത്തിന്റെ ഈ സംഗീത കുലപതിയുടെ പാദങ്ങളിൽ തൊട്ടു വണങ്ങുന്നു.

shortlink

Related Articles

Post Your Comments


Back to top button