
ലോകം മുഴുവന്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുകയാണ്. ഈ സാഹചര്യത്തില്‍ നടി അങ്കിത ലോകണ്ടെ, ടെലിവിഷന്‍ താരം അഷിത ധവാന് തുടങ്ങിയവരുടെ അപാര്‍ട്മെന്റ് കോംപ്ലക്സ് അടച്ചു പൂട്ടിയതായി റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ അപ്പാര്‍ട്മെന്റിലെ താമസക്കാരില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് അപ്പാര്‍ട്ട്മെന്റ് പൂട്ടിയത്.
സ്പെയിനില്‍ നിന്നെത്തിയ ഒരാള്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ക്വാറന്റൈനിലായിരുന്ന വ്യക്തിക്ക് 12ാം ദിനമാണ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്.
Post Your Comments