ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് നീലക്കുയിൽ. 2018- ആരംഭിച്ച പരമ്പര കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റയിരുന്നു അവസാനം നടന്നത്. ഇപ്പോഴിതാ പരമ്പരയിൽ കസ്തൂരിയായി എത്തുന്ന സ്നിഷ പങ്കു വച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയിൽ ചർച്ച വിഷയമായിരിക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം……………..
ഇതാണെന്റെ രണ്ടാമത്തെ കുടുംബം എന്നു പറഞ്ഞുകൊണ്ടാണ് താരം പോസ്റ്റ് ആരംഭിക്കുന്നത്. എന്റെ നീലക്കുയിൽ കുടുംബം. എന്റെ എല്ലാ പൊട്ടത്തരങ്ങളും കേട്ടും കണ്ടും, ഞാൻ പറയുന്ന ഓരോ അളിഞ്ഞ തമാശകൾ കേട്ട് ചിരിച്ചും, എന്നെ ഒരു കൊച്ചു കുട്ടിയെ പോലെ കെയർ ചെയ്തും സ്നേഹിച്ചും കൊണ്ട് നടന്ന എന്റെ പ്രിയപെട്ടവരാണിവർ
ഇനി ഒരിക്കലും ഇങ്ങനൊരു കുടുംബത്തെയോ ഇങ്ങനൊരു ടീമിനെയോ എന്റെ ലൈഫിൽ കിട്ടില്ല എന്നെനിക്ക് ഉറപ്പാണ്.. എന്റെ ലൈഫിൽ ഇവർക്ക് പകരം വെക്കാൻ മറ്റൊന്നിനും ആകില്ല.. അത്രയ്ക്ക് ഇഷ്ടമാണ് നിങ്ങളെ എല്ലാവരെയും. ഇതുവരെ എനിക്ക് നിങ്ങൾ തന്നുകൊണ്ടിരുന്ന സ്നേഹവും സപ്പോർട്ടും ഇനി അങ്ങോട്ടു തുടർന്നും ഉണ്ടാകണം.
Post Your Comments