തെന്നിന്ത്യൻ സിനിമയിലെ രണ്ട് യുവ നായികമാരാണ് അനുപമ പരമേശ്വരനും സാനിയ അയ്യപ്പനും. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെയാണ് അനുപമ സിനിമ ലോകത്ത് എത്തുന്നത്. ചിത്രത്തിലെ താരത്തിന്റെ മേരി എന്ന കഥപാത്രം വലിയ ഹിറ്റായി മാറിയിരുന്നു. പിന്നീട് മലയളത്തിൽ നിന്നും തെലുങ്കിലേക്ക് ചുവട് മാറിയ അനുപമ ഇപ്പോള്‍ തെലുങ്കിലെ തിരക്കുള്ള നടിമാരില്‍ ഒരാളാണ്.
ബാലതാരമായിട്ടാണ് സിനിമയിൽ എത്തിയതെങ്കിലും ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയ അയ്യപ്പൻ പ്രേക്ഷകർക്ക് സുപരിചിതയായത്. പിന്നീട് ക്വീന്‍ എന്ന ചിത്രത്തിൽ നായിക കഥാപാത്രമായിട്ടാണ് താരം എത്തിയത്. ചിത്രത്തിലെ ചിന്നു എന്ന താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ഇരു താരങ്ങളും പങ്കുവെയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിതാ താങ്ങളുടെ അമ്മമാർക്ക് പിറന്നാള്‍ ആശംസകൾ നേർന്നിരിക്കുകയാണ് ഇരുവരും. അമ്മയെ കെട്ടിപിടിച്ച് നില്‍ക്കുന്ന ചിത്രമായിരുന്നു അനുപമ പങ്കുവെച്ചത്. പിറന്നാള്‍ ആശംസകള്‍ അമ്മ… എന്നും അതിന് ക്യാപ്ഷനിട്ടു. പേര്‍ളി മാണി, ഗൗരി, തുടങ്ങിയ നടിമാരും ഇതിന് താഴെ പിറന്നാള്‍ ആശംസ അറിയിച്ച് എത്തി.
അമ്മയുടെ മടിയില്‍ കയറി ഇരുന്ന ചിത്രമായിരുന്നു സാനിയ പോസ്റ്റ് ചെയ്തത്. അതിന് ഹാപ്പി ബെര്‍ത്ത് ഡേ സന്ധു എന്നായിരുന്നു സാനിയ ക്യാപ്ഷനിട്ടതും. സാനിയയുടെ അമ്മയ്ക്കും ഒരുപാട് പേരുടെ ആശംസകളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.
Post Your Comments