GeneralLatest NewsMollywood

പ്രണയിക്കാന്‍ കഴിയാത്ത നായികയായിരുന്നു ഭാവന; നായികമാരുമായി പേരുദോഷം ഉണ്ടായില്ലെന്ന് കുഞ്ചാക്കോബോബന്‍

സിനിമയില്‍ എനിക്ക് നന്നായി പ്രണയം അഭിനയിക്കാന്‍ കഴിഞ്ഞ നായികയായിരുന്നു ശാലിനി

മലയാള സിനിമയിലെ ചോക്കളേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവ്, നിറം തുടങ്ങിയ ആദ്യഘട്ടത്തിലെ ചിത്രങ്ങള്‍ സമ്മാനിച്ച ആ ഇമേജ് ഇന്നും നിലനിര്‍ത്താന്‍ കുഞ്ചാക്കോ ബോബന് കഴിയുന്നുണ്ട്. പല നായികമാര്‍ക്കൊപ്പം പ്രണയം അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു നായികയുടെ അടുത്ത് തനിക്കത് സാധിച്ചിട്ടില്ലെന്ന് കുഞ്ചാക്കോ പറയുന്നു. പ്രണയ നായകനായി തിളങ്ങിയെങ്കിലും സഹ താരങ്ങളുമായുള്ള പേരുദോഷം ഉണ്ടാകാത്തതിന് കാരണവും താരം പങ്കുവച്ചു

‘സിനിമയില്‍ എനിക്ക് നന്നായി പ്രണയം അഭിനയിക്കാന്‍ കഴിഞ്ഞ നായികയായിരുന്നു ശാലിനി. അതുകഴിഞ്ഞാല്‍ കാവ്യാ മാധവന്‍, ജോമോള്‍, മീരാ ജാസ്മിന്‍ എന്നിവരും പെടും. എനിക്ക് പ്രണയിക്കാന്‍ കഴിയാത്ത നായികയായിരുന്നു ഭാവന. പ്രണയഭാവവുമായി അവളുടെ മുന്നില്‍ ചെന്നാല്‍ അവള്‍ ചിരി തുടങ്ങും. അതോടെ എല്ലാ മൂഡും പോകും.’ ഡോക്ടര്‍ ലവ്, ഹൃദയത്തില്‍ സൂക്ഷിക്കാന്‍, പോളിടെക്നിക് തുടങ്ങിയ ചിത്രങ്ങളില്‍ ഭാവനയുടെ ജോഡിയായി കുഞ്ചാക്കോ അഭിനയിച്ചിട്ടുണ്ട്.

‘സിനിമയില്‍ വന്ന കാലംമുതല്‍ ഞാന്‍ പ്രിയയുമായി പ്രണയത്തില്‍ ആയിരുന്നതിനാല്‍ ആ കാര്യം കൂടെ അഭിനയിച്ച നായികമാര്‍ക്കെല്ലാം അറിയാം. അതിനാല്‍ സിനിമയില്‍ കൂടെ അഭിനയിക്കുന്നവരോട് പ്രണയം ഒന്നും ഉണ്ടായില്ല. അതുകൊണ്ട് ഞാനും അവരും സേഫ് ആയി, പേരുദോഷം ഉണ്ടായില്ല.’ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ ഒരു അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button