കൊവിഡ് നിരീക്ഷണത്തില്‍ ആശുപത്രിയില്‍ കഴിയുന്ന ബോളിവുഡ് ഗായിക കനിക കപൂറിന്റെ ഏറ്റവും പുതിയ പരിശോധന ഫലം നെഗറ്റീവ്. കഴിഞ്ഞ അഞ്ച് തവണത്തെയും താരത്തിന്റെ കൊവിഡ് പരിശോധന ഫലം പോസിറ്റീവ് ആയിരുന്നു. ലക്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലാണ് നിലവില്‍ താരം ഇപ്പോൾ. നേരത്തെ താരത്തിന്റെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും കുടുംബാംഗങ്ങളെ ഉദ്ധരിച്ച് വാർത്ത വന്നിരുന്നു. എന്നാൽ ഇപ്പോൾ നെഗറ്റീവ് ഫലം വന്നെങ്കിലും താരത്തിന് ഇപ്പോള്‍ ആശുപത്രി വിടാന്‍ കഴിയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഒരു പരിശോധന കൂടി ഇനിയും വേണ്ടിവരുമെന്നും അതുവരെ കനിക ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരണമെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഏറെ കാലത്തെ ലണ്ടൻ വാസത്തിന് ശേഷം മാർച്ച് 9 നായിരുന്നു താരം ഇന്ത്യയിൽ മടങ്ങി എത്തിയത് . പിന്നീട് മാർച്ച് 11 ന് ലക്നൗവിലെ വസതിയിൽ എത്തുകയായിരുന്നു. എന്നാൽ വിദേശത്തു നിന്നും മടങ്ങി വരുന്നവര്‍ വിമാനത്താവളത്തില്‍ നിര്‍ബന്ധമായും വിധേയരാകേണ്ട പരിശോധനകളില്‍ നിന്നുംകനിക രക്ഷപ്പെടുകയും ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പുകള്‍ പാലിക്കാതെ പാര്‍ട്ടി നടത്തുകയും നിരവധി പേരുമായി ഇടപഴകുകയും ചെയ്തത് വലിയ വാര്‍ത്തയാവുകയും കനികയ്‌ക്കെതിരേ കേസ് എടുക്കുകയും ചെയ്തിരുന്നു.
Post Your Comments