ഇത്തവണ ലോക്ക് ഡൗൺ കാലഘട്ടത്തിൽ വീട്ടിലിരിക്കുകയാണ് യുവ താരം ഉണ്ണിമുകുന്ദൻ, ഈ സമയത്താണ് ഉണ്ണി മുകുന്ദനെതേടി “മരട് 357” സിനിമയുടെ സംവിധായകൻ കണ്ണൻ താമരക്കുളത്തിന്റെ വിളിയെത്തുന്നത്, അങ്ങനെ ഹിന്ദിയിൽ പാട്ടെഴുതുക എന്ന സംവിധായകന്റെ ആവശ്യം നിറവേറ്റി കൊടുത്തതിന്റെ സന്തോഷത്തിലാണ് താരം,
എന്നാൽ മലയാളത്തിന് വേണ്ടി മുമ്പ് പാട്ടെഴുതിയിട്ടുണ്ടെങ്കിലും ഹിന്ദിയിൽ എഴുതുന്നത് ആദ്യമാണ്, കണ്ണൻ താമരക്കുളത്തിന്റെ തന്നെ സിനിമയായ അച്ചായൻസിലാണ് (“അനുരാഗം പുതുമഴ പോലെ” ) ഉണ്ണി ആദ്യം പാട്ടെഴുതിയത്, പിന്നീട് മമ്മൂട്ടി നായകനായ കുട്ടനാടൻ ബ്ളോഗിലും (“ചാരത്തു നീ വന്ന നേരം)” ഉണ്ണി പാട്ടെഴുതി.
വെറുതെ പാട്ടെഴുത്തിൽ മാത്രമല്ല പാട്ടുപാടുന്നതിലും പ്രാഗത്ഭ്യം തെളിയിച്ചയാളാണ് ഉണ്ണി മുകുന്ദൻ, അടുത്തിടെ ഇറങ്ങിയ മമ്മൂട്ടി ചിത്രം ഷൈലോക്കിൽ ഏക്ഥാ ബോസ് എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത് ഉണ്ണി മുകുന്ദനാണ്, പട്ടാഭിരാമന് ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മരട് 357’.
കൊച്ചിയിലെ മരട് ഫ്ലാറ്റിൽ നിന്ന് കുടിയൊഴിക്കപ്പെട്ട 357 കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്, അനൂപ് മേനോനും, ധർമജനുമാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ, ഷീലു എബ്രഹാം, നൂറിൻ ഷെറീഫ് എന്നിവരാണ് ചിത്രത്തിലെ നായികമാർ, ചിത്രത്തിന്റെ കഥയും, തിരക്കഥയും, സംഭാഷണവും ഒരുക്കുന്നത് ദിനേശ് പള്ളത്താണ്, മനോജ് കെ ജയൻ, സെന്തിൽ കൃഷ്ണ, ബൈജു സന്തോഷ്, രഞ്ജി പണിക്കർ, അലൻസിയർ, പ്രേം കുമാർ, സാജിൽ, രമേശ് പിഷാരടി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
Post Your Comments