
ലോക്ക്ഡൗൺ തുടങ്ങിയേൽപ്പിന്നെ സിനിമാ താരങ്ങളെല്ലാം വീട്ടിലിരിക്കുകയാണ്, സോഷ്യൽ മീഡിയയിലാണ് ഇവരുടെ ഇപ്പോഴത്തെ പ്രവൃത്തികളെല്ലാം നടക്കുന്നത്, ‘ഗോ കൊറോണ ഗോ’ എന്ന ഗാനത്തിന് ചുവടുവെയ്ക്കുന്ന വീഡിയോയാണ് ‘നാഗിന്’ താരം അനിത ഹസ്നന്ദാനി ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.
വീടിന്റെ ടെറസില്‍ ടിക് ടോക് ചെയ്യുന്ന താരത്തെ കണ്ട് ഭര്‍ത്താവും നടനുമായ രോഹിത് റെഡ്ഡി അമ്പരപ്പെട്ട് നോക്കുന്നതും വീഡിയോയില്‍ കാണാം, നിങ്ങള്‍ക്ക് വട്ടായോ എന്നാണ് സംവിധായികയും നിര്‍മ്മാതാവുമായ ഏക്താ കപൂര്‍ കമന്റ് ചെയ്തിരിക്കുന്നത്.
https://www.instagram.com/p/B-eqDgQAHXL/?utm_source=ig_web_copy_link
എന്നാൽ തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ നിങ്ങള്‍ മാറിയെന്ന് നടനും നിര്‍മ്മാതാവുമായ തുഷാര്‍ കപൂറും കമന്റ് ചെയ്തിട്ടുണ്ട്, നിരവധി രസകരമായ കമന്റുകളാണ് അനിതയുടെ ടിക് ടോക് വീഡിയോക്ക് ലഭിക്കുന്നത്.
Post Your Comments