CinemaGeneralLatest NewsMollywoodNEWS

‘എന്റെ ജീവിതത്തിലെ അടുത്ത അധ്യായത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നു’ ; ഇരുപത്തിയൊന്നാം പിറന്നാൾ ആഘോഷമാക്കി നൂറിൻ ഷെരീഫ്

‘ലോക്ഡൗൺ സത്യത്തില്‍ ഭയമായിരുന്നു. പക്ഷേ എന്റെ സഹോദരി ഒരുപാട് പിന്തുണച്ചു

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ തന്റയെതായ സ്ഥാനം നേടിയ താരമാണ് നൂറിൻ ഷെരീഫ്. ഒമർ ലുലുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ ഒരു അഡാർ ലവ്’ എന്ന ചിത്രത്തിലൂടെയാണ് നൂറിൻ ഷെരീഫ് എത്തുന്നത്. ഇപ്പോഴിതാ തന്റെ ഇരുപത്തിയൊന്നാം പിറന്നാൾ ദിനത്തിൽ വികാരനിർഭരമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് താരം. ലോക്ഡൗൺ കാലത്ത് ഒറ്റയ്ക്കിരുന്നാണ് തന്റെ പിറന്നാൾ ആഘോഷിക്കുന്നതെന്നും താരം പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം………………………………..

‘21 മനോഹര വര്‍ഷങ്ങള്‍. ഇപ്പോള്‍ നമുക്ക് ചുറ്റും നടക്കുന്നതിനെക്കുറിച്ച് എനിക്കറിയാം. അതുകൊണ്ട് പിറന്നാളാഘോഷം ഒറ്റയ്ക്ക് വീട്ടില്‍ ആഘോഷിക്കുന്നു. എല്ലാവരുടെയും ആശംസകള്‍ സ്വീകരിക്കാന്‍ സന്തോഷം.’ ‘ലോക്ഡൗൺ സത്യത്തില്‍ ഭയമായിരുന്നു. പക്ഷേ എന്റെ സഹോദരി ഒരുപാട് പിന്തുണച്ചു. ഈ ചിത്രമെടുക്കാൻ സഹായിച്ചതും അവൾ തന്നെ.’

‘തെറ്റുകള്‍ ആവര്‍ത്തിക്കാതെ മുന്നോട്ടു പോകേണ്ടത് എന്റെ കടമയാണെന്നും എനിക്കറിയാം. കഴിഞ്ഞ വര്‍ഷമായിരുന്നും ഏറ്റവും മികച്ചത്. ഒരുപാട് ആളുകളെ പരിചയപ്പെട്ടു, നല്ല സൗഹൃദങ്ങള്‍ ലഭിച്ചു. ജീവിതത്തിലെ ലക്ഷ്യങ്ങളെ ആഴത്തില്‍ നോക്കിക്കാണാന്‍ തുടങ്ങി.’

‘ഹൃദയത്തകര്‍ച്ചകള്‍ ഉണ്ടായിരുന്നു, നഷ്ടങ്ങളും സംഭവിച്ചു. കുഞ്ഞുനാളിലെ പ്രിയപ്പെട്ടത് പലതും തിരിച്ചു കിട്ടി, ഏതാണ് ശാശ്വതം ഏതാണ് നൈമിഷികം എന്ന് തിരിച്ചറിഞ്ഞു, സ്വയം സ്‌നേഹിക്കാനും കരുത്തയാകാനും പൊരുതി നില്‍ക്കാനും ഒരുപാട് പഠിച്ചു. അനുഗ്രഹീതയാണ്. എന്റെ ജീവിതത്തിലെ അടുത്ത അധ്യായത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നു. ഒരുപാട് ചെയ്യാനുണ്ട്.. ജീവിതത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങള്‍ക്കും ദൈവത്തിന് നന്ദി.”

 

 

View this post on Instagram

 

Happy birthday to me!!!!!! 21 beautiful years. I knw the current situation happening around all of us , so i m making sure to celebrate my birthday alone at home and so glad to recive all your wishes. : – Nachu , @nazerin_nechu thank you so so much for helping me to make this picture happnd. All i want for my this birthday was a picture of mine holding those 21s. Was scared on the lockdown , but i knw a sister is the second mother. You helped from the started to taking this picture Thank you each and everyone who came across to me for all these years. And i know i should me pretty much responsible not to make mistakes again, last year was the best . I met so many people got true bonds of friendship, started new dimension for the future goals, had heartbreaks and loses, got back my childhood favs studied a lot about temporary and permanent , learned to selfcare , to be strong , potential and to fight back. Blessed ( allah♥️) stepping into next chapter of ma life. Lot more to do . And alhamdulillah for what all happened to me ♥️

A post shared by Noorin Shereef | نوير شريف (@noorin_shereef_) on

shortlink

Related Articles

Post Your Comments


Back to top button