GeneralLatest NewsMollywood

ആണ്‍കുട്ടികള്‍ എന്നെ പിന്തുടര്‍ന്ന് എത്തിയപ്പോള്‍ അച്ഛന്‍ ജനലുകള്‍ അടച്ചുവെച്ചു; ഈഗോ ക്ലാഷിനെ കുറിച്ച്‌ പ്രിയങ്ക

എട്ടാം ക്ലാസ് മുതല്‍ അവിടെയുള്ള കുട്ടികള്‍ ത്രെഡിംഗും ഷേവിംഗും തുടങ്ങും. ഞാന്‍ തിരിച്ചെത്തിയപ്പോള്‍ ആദ്യ ആഴ്ചകളില്‍ എന്തു ചെയ്യണമെന്ന് അച്ഛന് മനസിലായിരുന്നില്ല

ബോളിവുഡിലെ പ്രിയ നടിമാരില്‍ ഒരാളാണ് പ്രിയങ്ക ചോപ്ര. കൗമാരക്കാലത്ത് താന്‍ ഇറുകിയ വസ്ത്രങ്ങള്‍ ഇടുന്നത് അച്ഛന്‍ വിലക്കിയിരുന്നതായി താര സുന്ദരിയുടെ തുറന്നു പറച്ചില്‍. അമേരിക്കന്‍ സ്കൂള്‍ ജീവിതത്തെക്കുറിച്ചു പങ്കുവച്ച ഒരു അഭിമുഖത്തിലാണ് താരം അച്ഛനുമായുള്ള ചെറിയ ഈഗോക്ലാഷുകളെക്കുറിച്ച് പ്രിയങ്ക പങ്കുവച്ചത്.

പന്ത്രണ്ടാം വയസില്‍ ചുരുളമുടിയുള്ള കുട്ടിയായി അമേരിക്കയിലേക്ക് പോയ താന്‍ 16 വയസുള്ള വലിയ പെണ്ണായാണ് തിരിച്ചെത്തിയത്. അപ്പോള്‍ അച്ഛന്‍ ആകെ ഞെട്ടിപ്പോയതായും താരം പറഞ്ഞു.

“യൂണിഫോമില്ലാതെ വിദ്യാര്‍ഥികള്‍ക്ക് ലോക്കറുകള്‍ അനുവദിച്ചുള്ള അമേരിക്കയിലെ സ്‌കൂള്‍ ജീവിതത്തിനോട് എനിക്ക് വളരെ താല്‍പര്യമായിരുന്നു. എട്ടാം ക്ലാസ് മുതല്‍ അവിടെയുള്ള കുട്ടികള്‍ ത്രെഡിംഗും ഷേവിംഗും തുടങ്ങും. ഞാന്‍ തിരിച്ചെത്തിയപ്പോള്‍ ആദ്യ ആഴ്ചകളില്‍ എന്തു ചെയ്യണമെന്ന് അച്ഛന് മനസിലായിരുന്നില്ല. ആണ്‍കുട്ടികള്‍ എന്നെ പിന്തുടര്‍ന്ന് എത്തിയപ്പോള്‍ അച്ഛന്‍ ജനലുകള്‍ അടച്ചുവെച്ചു. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് അച്ഛന്‍ വിലക്കി. ഞങ്ങള്‍ തമ്മില്‍ ഈഗോ ക്ലാഷുണ്ടായിരുന്നു” ഒരു മാസികക്ക് നല്കിയ അഭിമുഖത്തില്‍ താരം പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button