ടെലിവിഷന്‍ രംഗത്തെ ഹാസ്യ പരിപാടികളിലൂടെ ശ്രദ്ധിക്കപ്പെടുകയും സിനിമയിലേയ്ക്ക് ചുവടു വയ്ക്കുകയും ചെയ്ത കലാകാരനാണ് ബിനു അടിമാലി. തല്‍സമയം ഒരു പെണ്‍കുട്ടിയിലൂടെ വെള്ളിത്തിരയില്‍ എത്തിയ ബിനു ഇതിഹാസ, പാവാട, പത്തേമാരി, കിങ് ലയര്‍, ജോര്‍ജേട്ടന്‍സ് പൂരം, കാര്‍ബണ്‍ , മമ്മൂട്ടി നായകനായ ഷൈലോക്ക് വരെ എത്തി നില്‍ക്കുന്നു.
മിമിക്രിയും പെയ്ന്റിംഗ് പണിയുമായി ജീവിച്ചിരുന്ന ബിനുവിന്റെ വലിയൊരു ആഗ്രഹമാണ് സ്വന്തമായി ഒരു വീട്. കട്ട കെട്ടി തേക്കാത്ത ചുവരുകളുള്ള, മേല്‍ക്കൂരയില്‍ പുല്ലു മേഞ്ഞ വീടായിരുന്നു ആദ്യം ബിനുവിന്റേത്. സിനിമയില്‍ അവസരം ലഭിച്ചപ്പോള്‍ ആലുവയില്‍ വാടക വീട്ടിലേക്ക് മാറി. ഇപ്പോഴിതാ സ്വപ്നം പൂര്‍ത്തിയാക്കുകയാണ് താരം.
സിനിമയിലെ സമ്ബാദ്യങ്ങളെല്ലാം സ്വരൂക്കൂട്ടി അഞ്ചു സെന്റ് ഭൂമി വാങ്ങി അതില്‍ ഒരു വീട് പണിയുകയാണ് താരം. ഈ മാസം പാലുകാച്ചല്‍ നടത്തി വീട്ടില്‍ താമസിക്കാന്‍ പ്ലാന്‍ ചെയ്തിരുന്നു. അപ്പോഴാണ് കൊറോണയും ലോക്ക്ഡൌണും വില്ലനായി എത്തിയത്. ഈ കൊറോണ പ്രശ്‌നങ്ങള്‍ മാറി, സ്വന്തമായി ഒരുക്കിയ വീട്ടില്‍ താമസിക്കാന്‍ കാത്തിരിക്കുകയാണ് ബിനുവും കുടുംബവും.
കടപ്പാട്: മംഗളം
Post Your Comments