
രൂക്ഷമാകുന്ന കൊറോണ പ്രതിസന്ധികള്‍ക്കിടയിലും മുടിയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തി നടി തപ്സി പന്നു, മുടിക്ക് നീല നിറം നല്‍കിയാണ് തപ്സിയുടെ പുതിയ പരീക്ഷണം, നീല കളര്‍ ചെയ്ത് മുടി സ്ലോ മോഷനില്‍ ഇളക്കുന്നതിനൊപ്പം പങ്കുവച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ഇതാണ് ”എന്റെ മുടിയിലെ പരീക്ഷണങ്ങള്‍! എന്റെ മുടിയില്‍ ഞാന്‍ എല്ലായ്പ്പോഴും പരീക്ഷണം നടത്താറുണ്ട്, പ്ലസ്ടുവില്‍ പഠിക്കുമ്പോള്‍ രഹസ്യമായി എന്റെ തലമുടി സ്ട്രെയ്റ്റ് ചെയ്തിരുന്നു, കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എനിക്ക് നീല, പര്‍പ്പിള്‍ കളറ് ചെയ്യണമെന്ന് തോന്നി,
ഈ ഘട്ടത്തില്‍ ആരും ശ്രദ്ധിക്കില്ലെന്ന് കരുതി… കറുപ്പ് മടുത്തു, കുറച്ച് ദിവസത്തേക്ക് ഇത് രസകരമായിരക്കും, പക്ഷേ കളര്‍ ചെയ്തത് എനിക്ക് പേടിസ്വപ്നങ്ങള്‍ നല്‍കുന്നുണ്ട്” എന്ന് തപ്സി കുറിച്ചു.
https://www.instagram.com/p/B-d5PL1JuUn/?utm_source=ig_web_copy_link
Post Your Comments