തെന്നിന്ത്യയ്ക്ക് പ്രിയപ്പെട്ട താരമാണ് നേഹാ അയ്യര്‍. ബോളിവുഡിലെ ഈ താരസുന്ദരിയുടെ ജീവിതത്തില്‍ നടന്നത് അപ്രതീക്ഷിത സംഭവങ്ങളാണ്. എന്നാല്‍ ഓര്‍ക്കാപ്പുറത്തെത്തിയ പ്രഹരത്തെ, അസാധാരണമായ ഉള്‍ക്കരുത്ത് കൊണ്ട് നേരിടുകയാണ് താരം.
അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി വരുന്നുണ്ടെന്ന സന്തോഷമറിഞ്ഞ അഞ്ചാമത്തെ ദിവസമായിരുന്നു ഭര്‍ത്താവ് അവിനാഷ് മരണപ്പെട്ടത്. ഇതിലൊന്നും തളരരുതെന്നു പറയുകയാണ് നേഹ.
”അവിനാഷ് പോയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഇന്നും സങ്കടങ്ങള്‍ ഇല്ലെന്നല്ല, പക്ഷേ, ഞാന്‍ അത് ധീരമായി നേരിടുന്നു. അവിനാഷിനൊപ്പമുള്ള ഓരോ നിമിഷത്തെയും ചേര്‍ത്തുപിടിച്ചു. അച്ഛനുമമ്മയ്ക്കുമൊപ്പമുള്ള കുഞ്ഞുങ്ങളെ കാണുമ്ബോള്‍ ഞാന്‍ പതറും. പക്ഷേ, അന്‍ഷിന്റെ പുഞ്ചിരി കാണുമ്ബോള്‍ അതെല്ലാം മറക്കും. എല്ലാ സ്ത്രീകളോടും എനിക്ക് പറയാനുള്ളതും അതാണ്, ഇരുട്ട് വളരെ പെട്ടെന്നാണ് ജീവിതത്തിലേക്ക് കടന്നു വരിക, നമ്മുടെ ഉള്ളില്‍ നമ്മള് പോലുമറിയാതെ ഉള്ള ആത്മധൈര്യം നിങ്ങള്‍ക്ക് വഴികാട്ടും. ഒരിക്കലും പതറരുത്, മുന്നോട്ടു പോയ്കൊണ്ടിരിക്കണം.” നേഹ പങ്കുവച്ചു
Post Your Comments