ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും നിരവധി ആരാധക താരദമ്പതികളാണ് സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബറും. പോൺ താരമായി പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട താരം പിന്നീട് ഇന്ത്യൻ സിനിമയുടെ ഒരുഭാഗമായി മാറുകയായിരുന്നു . ഇപ്പോഴിതാ ഭർത്താവ് ഡാനിയൽ വെബിറിനെ ആദ്യമായി കണ്ടതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം പറയുന്നത്.
ആദ്യമായി കണ്ടപ്പോൾ തന്നെ തെറ്റിധരിക്കുകയായിരുന്നു. വസ് വെഗാസിൽ വെച്ച് ഡാനിയേലിന്റെ ബാൻഡിലെ ഒരു അംഗത്തെ കാണാൻ ചെന്നപ്പോഴായിരുന്നു തങ്ങൾ ആദ്യമായി കാണുന്നത്. അന്ന് തന്റെ ഒപ്പം ഒരു പെൺസുഹൃത്തും കൂടെയുണ്ടായിരുന്നു. അവൾ ഒരു സ്വവർഗ്ഗ അനുരാഗിയാണ്. ആൺകുട്ടികളെ പോലെയായിരുന്നു അവളുടെ വസ്ത്രധാരണം. ഞങ്ങളെ രണ്ടു പേരേയും ഒരുമിച്ച് കണ്ടപ്പോൾ ആകെ തെറ്റിധരിക്കുകയായിരുന്നു സണ്ണി ലിയോൺ പറഞ്ഞു.
എന്നാൽ അന്ന് സണ്ണിയും സുഹൃത്തും കൈകൾ കേർത്ത് പിടിച്ചായിരുന്നു നടന്നത്. അതും കൂടി കണ്ടപ്പോൾ മൊത്തത്തിൽ തെറ്റിധരിച്ചും എന്നാണ് ഡാനിയേൽ പറയുന്നത്.
അതേസമയം പൗളി ഷോര്‍ എന്ന ഹാസ്യ താരത്തിനൊപ്പം ഡേറ്റിങ്ങിന് പോകാന്‍ നില്‍ക്കുവായിരുന്നു ഞാന്‍ എന്നാല്‍ ദൈവം അവളോടൊപ്പമാണ് എന്നെ കൊണ്ടുപോയതെന്നും സണ്ണി അഭിമുഖത്തിൽ പറഞ്ഞു. 2011 ലാണ് സണ്ണി ലിയോണും ഡാനിയൽ വെബറും വിവാഹിതരാകുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഇരുവർക്കും മൂന്ന് മക്കളാണ് ഉള്ളത്.മൂത്ത മകൾ നിഷയെ താരദമ്പതികൾ ദത്തെടുത്തത് വാർത്തകളിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു.
Post Your Comments