ബിഗ് ബോസ് ഷോ അവസാനിച്ചതിന് ശേഷവും ആരാധകർക്കിടയിൽ ഇപ്പോഴും ഷോയെ കുറിച്ച് ചർച്ചകൾ നടക്കാറുണ്ട്. പതിനേഴ് മത്സരാർത്ഥികളുമായി ആരംഭിച്ച ഷോ കൊറോണ പടരുന്ന സാഹചര്യം കണക്കിലെടുത്ത് 74 ആം ദിവസമാണ് അവസാനിപ്പിച്ചത്. ഷോയുടെ ഇടയിൽ നിരവധി വൈൽഡ് കാർഡ് എൻട്രികളും ഉണ്ടായിരുന്നു. അതിൽ പ്രേക്ഷകർക്ക് ആവേശം കൂട്ടിയ വൈൽഡ് കാർഡ് മത്സരാർത്ഥികളായിരുന്നു ഗായിക അമൃത സുരേഷും അനിയത്തി അഭിരാമി സുരേഷും .
ഇരുവരെയും പുലികുട്ടികൾ എന്നാണ് സോഷ്യൽ മീഡിയ വിളിച്ചത്. പവന്റെ എൻട്രിയ്ക്ക് ശേഷം പ്രേക്ഷകർ ഏറെ ആവേശത്തിൽ എത്തിയത് ഇവരുടെ വരയോടുകൂടിയായിരുന്നു. ഷോയിൽ രജിത് കുമാറിനൊപ്പം ചേർന്ന ഇവർ ആര്യക്കും വീണയ്ക്കും എതിരായിട്ടാണ് നിലനിന്നത്. അതുകൊണ്ട് തന്നെ ഇവരുടെ വരവിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചതും രജിത് കുമാറായിരുന്നു. എന്തിനും ഏതിനും രജിത്തിന് ഒപ്പം തന്നെ ഉണ്ടായിരുന്ന ഇവരെ എന്നാൽ രജിത്തിന്റെ പുറത്തെ പിന്തുണ കണ്ടിട്ടാണ് കൂടെ കൂടിയതെന്നും ചിലർ പറഞ്ഞിരുന്നു. എന്നാൽ തങ്ങളുടെ ചേട്ടൻ എന്നാണ് ഇരുവരും രജിത്തിനെ കുറിച്ച് പറയുന്നത്.
ഇപ്പോഴിതാ ഷോയിൽ അമൃതയുടെയും അഭിയുടെയും ഒപ്പം രജിത് ഇരിക്കുന്ന ഒരു ചിത്രമാണ് സോഷ്യൽ മീഡിയിൽ പ്രചിരിക്കുന്നത്. ചിത്രത്തിനൊപ്പം പോളിംഗും നടത്തുന്നുണ്ട്. ഈ സ്നേഹം ആയിരുന്നു അണ്ണന് ആദ്യമേ കിട്ടേണ്ടിയിരുന്നതെന്നും. ഇവരുടെ വരവ് ബിഗ് ബോസിൽ ആദ്യമേ വേണമെന്ന് അഗ്രഹിച്ചിരുന്നോ എന്നും ചോദിച്ചു കൊണ്ടാണ് പോളിംഗ് നടത്തത്തിയിരിക്കുന്നത്. ഇതിൽ 72 ശതമാനം അനുകൂലിച്ചും 28 ശതമാനം പ്രതികൂലിച്ചുമാണ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഇതേ ചിത്രം അമൃത തന്റെ ഇൻസ്റ്റയിലെ സ്റ്റോറിയിൽ ഇട്ടിരിക്കുന്നത് രജിത് ആരാധകർക്ക് ആവേശം നൽകിയിരിക്കുകയാണ്.
Post Your Comments