BollywoodGeneralLatest News

എന്റെയൊരു പെണ്‍ സുഹൃത്ത് കൂടെയുണ്ടായിരുന്നു അതുകൊണ്ട് ഞാനും ലെസ്ബിയന്‍ ആണെന്നു കരുതി; സണ്ണി ലിയോണി

ആണ്‍കുട്ടികളെ പോലെയാണ് വസ്ത്രം ധരിക്കുന്നതും. ഞങ്ങളെ ഒന്നിച്ച്‌ കണ്ടപ്പോള്‍ ഡാനിയേല്‍ മൊത്തത്തില്‍ തെറ്റിദ്ധരിച്ചു

മധുരരാജയിലെ ഐറ്റം ഡാന്‍സിലൂടെ മലയാളത്തിന്റെയും മനം കവര്‍ന്ന താരമാണ് സണ്ണി ലിയോണി. ഇപ്പോഴിതാ ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിനെ ആദ്യമായി കണ്ട രസകരമായ കഥ പങ്കുവച്ചിരിക്കുകയാണ് താരം. ആദ്യമായി തമ്മില്‍ കണ്ട ദിവസം താന്‍ ലെസ്ബിയന്‍ ആണെന്നാണ് ഡാനിയേല്‍ കരുതിയതെന്ന് സണ്ണി പറഞ്ഞു. ലാസ് വെഗാസില്‍ വച്ച്‌ ഡാനിയേലിന്റെ ബാന്‍ഡിലെ ഒരു അംഗത്തെ കാണാന്‍ എത്തിയപ്പോഴാണ് സണ്ണിയും ഡാനിയേലും ആദ്യമായി കണ്ടുമുട്ടിയത്. ആ സമയത്ത് ലെസ്ബിയനായ ഒരു പെണ്‍സുഹൃത്ത് കൂടെയുണ്ടായിരുന്നു. അതുകൊണ്ട് താനും ലെസ്ബിയന്‍ ആണെന്ന് ഡാനിയേല്‍ കരുതിയെന്നാണ് താരത്തിന്റെ തുറന്നു പറച്ചില്‍.

“എനിക്കൊപ്പം എന്റെയൊരു പെണ്‍ സുഹൃത്ത് ഉണ്ടായിരുന്നു. അവള്‍ ലെസ്ബിയന്‍ ആണ്. ആണ്‍കുട്ടികളെ പോലെയാണ് വസ്ത്രം ധരിക്കുന്നതും. ഞങ്ങളെ ഒന്നിച്ച്‌ കണ്ടപ്പോള്‍ ഡാനിയേല്‍ മൊത്തത്തില്‍ തെറ്റിദ്ധരിച്ചു”, സണ്ണി പറഞ്ഞു. സണ്ണിയും സുഹൃത്തും കൈ കോര്‍ത്ത് പിടിച്ചിരിക്കുന്നതാണ് താന്‍ കണ്ടതെന്നും അത് കണ്ടപ്പോള്‍ താന്‍ മൊത്തത്തില്‍ തെറ്റിദ്ധരിച്ചു എന്ന് ഡാനിയേലും സമ്മതിക്കുന്നു.

2011ലാണ് ഇരുവരും വിവാഹിതരായത്. മക്കളായ നിഷ, ആഷര്‍, നോഹ് എന്നിവരുമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button