കൊറോണ വ്യാപനത്തിന്റെ ഘട്ടത്തില്‍ രാജ്യം ലോക്ക് ഡൌണില്‍ ആണ്. ഈ സമയത്ത് ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്യാനാകാതെയിരിക്കുന്നവര്‍ക്കായി ഒരു പുത്തന്‍ വഴി പങ്കുവച്ചിരിക്കുകയാണ് ഗായിക റിമി ടോമി.
പാട്ട് പോലെ തന്നെ ശരീരസംരംക്ഷണത്തിന്റെ കാര്യത്തിലും റിമി നല്ല കരുതലാണ് കൊടുക്കുന്നത്. ജിമ്മില്‍ പോയി വര്‍ക് ഔട്ട് ചെയ്യുന്ന വീഡിയോകള്‍ നിരന്തരം റിമി ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ ഇരുകൈകളിലും ഫ്ളാസ്‌ക് പിടിച്ച് വര്‍ക്ക് ഔട്ട് ചെയ്യുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. ഈ ആശയം പറഞ്ഞു തന്നതിന് ട്രെയ്‌നറിന് നന്ദിയും റിമി ഇന്‍സ്റ്റാഗ്രാംപോസ്റ്റിലൂടെ അറിയിച്ചു.
Post Your Comments