സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെ നന്നായി അടയാളപ്പെടുത്താറുള്ള തിരക്കഥാകൃത്ത് സഞ്ജയ് തന്റെ പുതിയ സിനിമയിലൂടെ പറയുന്നത് ശരിയുടെ നന്മയുടെ നീതിയുടെ രാഷ്ട്രീയ കാഴ്ചാപടുള്ള ഒരു ചീഫ് മിനിസ്റ്ററുടെ കഥയാണ്. ആനുകാലിക പ്രസക്തിയുള്ള സിനിമകള്‍ പറയുമ്പോഴും ബോക്സ് ഓഫീസ് കരുതലിലും ബോബി സഞ്ജയ് ടീമിന്റെ സിനിമകള്‍ എന്നും മുന്നിലാണ്. തെറ്റായ ഒരു സന്ദേശവും തന്റെ സിനിമ നല്‍കില്ലെന്ന് ഉറച്ചു പറയുന്ന സഞ്ജയ് സ്ത്രീ സമത്വത്തെക്കുറിച്ചും ജാതിയുടെ വേര് തിരിവില്‍ മനുഷ്യര്‍ തമ്മിലടിക്കുന്ന മാനവികതയുടെ തെറ്റായ കപട മുഖങ്ങളെയും കുറിച്ച് ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ്.
‘സ്ത്രീ പുരുഷ സമത്വം ഇല്ലായ്മ അതിൽ പ്രധാനമാണ്. മറ്റൊന്ന് ജാതി മതം ഇവ മനുഷ്യനെ വിഭജിക്കുന്നതാണ്. ദൈവത്തെ ഭജിക്കുന്ന ആരാധാനലയത്തിൽ എല്ലാവരും ഒരുമിച്ച് കൂടുന്നില്ല. പക്ഷേ തിയേറ്ററിലോ, ചായക്കടയിലോ ജാതി മത ഭേദം മനുഷ്യരെ തമ്മിൽ വേർതിരിക്കുന്നില്ല . ഇതിന്റെ വൈചിത്ര്യം എന്നെ അമ്പരപ്പിക്കാറുണ്ട്. ഒരേ സൂര്യനും ഒരേ മഴയും ഒരേ വെയിലുമാണ് നമ്മൾ അനുഭവിക്കുന്നത് .എന്നിട്ടും എന്തിനാണ് ഈ വേർതിരിവ് ഇതിന് ഞാൻ കണ്ട പരിഹാരം മക്കളെ സ്ക്കൂളിൽ ചേർത്തപ്പോൾ റജിസ്റ്ററിൽ നോ റിലീജിയൺ എന്നാണ് ചേർത്തത്
Post Your Comments