CinemaGeneralKollywoodMollywoodNEWS

അദ്ദേഹത്തിന്‍റെ സ്വഭാവമാണ് എന്നെ ഞെട്ടിച്ചത്: ഒപ്പം അഭിനയിച്ച സൂപ്പര്‍ താരങ്ങളില്‍ ഏറ്റവും മികച്ച വ്യക്തിത്വത്തെക്കുറിച്ച് അനിഘ

അപ്പോഴൊക്കെ സാരമില്ല എത്ര തെറ്റിയാലും കുഴപ്പമില്ല എന്ന് അജിത്ത് സാര്‍ പറയും

ഇത്ര ചെറു പ്രായത്തില്‍ തന്നെ ഒരുപാട് ലെജന്റ്സിനൊപ്പം വര്‍ക്ക് ചെയ്തതിന്റെ അനുഭവങ്ങള്‍ പങ്കിടുകയാണ് അനിഘ. തമിഴിലെ സൂപ്പര്‍ താരം അജിത്തുമായി അഭിനയിച്ചപ്പോഴുണ്ടായ സ്പെഷ്യല്‍ നിമിഷത്തെക്കുറിച്ചും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ അനിഘ പറയുന്നു.

‘ആലോചിച്ച് നോക്കിയാല്‍ ഇതെല്ലം ഒരു സ്വപ്നം പോലെ തോന്നും. ഗൗതം സാര്‍, മമ്മുക്ക, അജിത്ത് സാര്‍, നയന്‍താര ചേച്ചി തുടങ്ങിയവര്‍ക്കൊപ്പം അവസരങ്ങള്‍ കിട്ടിയത് ചെറിയ കാര്യമല്ലല്ലോ. ഒരിക്കല്‍ ഒരുമിച്ച് അഭിനയിച്ച താരത്തിനൊപ്പം വീണ്ടും അഭിനയിക്കുമ്പോള്‍ കൂടുതല്‍ കംഫര്‍ട്ടബിളാകും. ഇവരെല്ലാം സ്നേഹത്തോടും വാത്സല്യത്തോടുമാണ് എന്നോട് പെരുമാറിയത്. ‘യെന്നൈ അറിന്താലില്‍’ അഭിനയിക്കുമ്പോള്‍ എന്റെ തമിഴ് കുറച്ചു പ്രശ്നമായിരുന്നു. തമിഴില്‍ സംസാരിക്കാനുള്ള പേടി മനസ്സിലുള്ളത് കൊണ്ട് കാണാതെ പഠിച്ചാലും തെറ്റും. അപ്പോഴൊക്കെ സാരമില്ല എത്ര തെറ്റിയാലും കുഴപ്പമില്ല എന്ന് അജിത്ത് സാര്‍ പറയും. അത് തന്ന ആത്മവിശ്വാസം വലുതാണ്.ഇപ്പോഴും തമിഴ് അധികം പഠിച്ചിട്ടൊന്നുമില്ല. എങ്കിലും ഒരുവിധം നന്നായി സംസാരിക്കാന്‍ പറ്റുന്നുണ്ട്. അജിത്ത് സാര്‍ സൂപ്പര്‍ താരമാണ് എന്ന് അറിയാമായിരുന്നുവെങ്കിലും തമിഴ് നാട്ടില്‍ ചെന്നാലേ അദ്ദേഹത്തോട് അവര്‍ക്കുള്ള ആരാധന എത്രത്തോളമുണ്ടെന്ന് പിടികിട്ടൂ. എത്ര വലിയ താരമാണോ അത്രയും ഡൌണ്‍ ടു എര്‍ത്താണ് അജിത്ത് സാര്‍. ഓരോ മനുഷ്യരോടും പെരുമാറുന്നത് കണ്ടുപഠിക്കേണ്ട കാര്യമാണ്. അയ്യോ എത്ര പാവമാണ് അദ്ദേഹമെന്ന് നമ്മള്‍ വിചാരിക്കും’.

shortlink

Related Articles

Post Your Comments


Back to top button