മലയാളത്തിലെ യുവനടന്മാരിൽ ശ്രദ്ധേയനായ താരമാണ് ദുല്‍ഖര്‍ സല്മാന്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ബോളിവുഡ് ഇന്‍ഡസ്ട്രികളിലും നടന് തിളങ്ങിയിരുന്നു. ഇപ്പോഴിതാ കൊറോണ കാലത്ത് എല്ലാവരെയും പോലെ ദുല്‍ഖറും വീട്ടിലാണ്. ക്വാറന്റൈന് വിശേഷങ്ങള്‍ നടന് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ പുതിയൊരു ചിത്രവുമായിട്ടാണ് താരം എത്തിയിരിക്കുന്നത്. അരിനെല്ലിക്കയുടെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം നടന് കുറിച്ച വാക്കുകളും ശ്രദ്ധേയമായിരിക്കുകയാണ്.
നെല്ലിക്കയും ചാമ്പയ്ക്കയും കഴിക്കാത്ത കുട്ടിക്കാലം ആര്‍ക്കുമുണ്ടാവില്ലെന്ന് ദുല്‍ഖര്‍ പറയുന്നു. എല്ലാവരുമൊത്ത് പച്ചമാങ്ങ പറിച്ചതൊക്കെ മറക്കാന്‍ പറ്റില്ല. ഞാന്‍ താമസിക്കുന്ന എല്ലാ വീട്ടിലും ഒരു നെല്ലിക മരം ഉണ്ടാവാറുണ്ടെന്ന് ദുല്‍ഖര്‍ പറയുന്നു. വളരെ യാദൃശ്ചികമാണത്. എന്റെ കുട്ടിക്കാലം പ്രത്യേകിച്ചും അമ്മ വീട്ടിലെ ഓര്‍മ്മകളില്‍ കൂടുതലും ഈ നെല്ലിക്കയും ചാമ്പക്കയ്ക്കും നിറഞ്ഞ മരങ്ങളാണ്.
കൂടാതെ ഇരുമ്പന്‍ പുളളി, ചെറി, അങ്ങനെയെല്ലാം അവിടെയുണ്ടായിരുന്നു. പച്ചമാങ്ങ പറിക്കാന്‍ മരത്തില്‍ വലിഞ്ഞുകേറിയതും കറുവ പട്ടയുടെ ഇലകള്‍ ചവച്ചു നടന്നതുമെല്ലാം എത്ര നല്ല ഓര്‍മ്മകളാണ്. ഇന്നത്തെ കുട്ടികളും ഈ അനുഭവങ്ങളിലൂടെ കടന്നുപോകണമെന്നാണ് എന്റെ ആഗ്രഹം. കാരണം അത് എന്നും നമ്മളുടെ കൂടെയുണ്ടാകും. ദുല്‍ഖര്‍ സല്മാന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ദുല്‍ഖറിന്റെ പോസ്റ്റിന് പിന്നാലെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമെല്ലാം കമന്റുകളുമായി എത്തിയിരുന്നു. കൂട്ടത്തില്‍ നെല്ലിപ്പുളളി അച്ചാറാണെനിക്കിഷ്ടം എന്നാണ് നടന് സൈജു കുറുപ്പ് കുറിച്ചിരിക്കുന്നത്.ഒപ്പം അനുപമ പരമേശ്വരന്, ഐശ്വര്യ ലക്ഷ്മി, ജേക്കബ് ഗ്രിഗറി എന്നിവരും കമന്റ് ചെയ്തിട്ടുണ്ട്.
Post Your Comments