
ബിഗ് ബോസ് ആദ്യ സീസണിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ഷിയാസ് കരീം. മോഡലിംഗ് രംഗത്ത് നിന്നെത്തിയ ഷിയാസ് ഷോയുടെ ഫൈനല്‍ വരെ എത്തിയ താരം കൂടിയായിരുന്നു. ബിഗ് ബോസിന് പിന്നാലെ നിരവധി ചിത്രങ്ങളിലും താരത്തിന് അവസരം ലഭിച്ചിരുന്നു. സോഷ്യൽ മീഡിയയിലും സജീവമായ ഷിയാസ് തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും മറ്റും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ പഴയകാല ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം കുത്തിപ്പൊക്കല്‍ നടക്കുന്ന സമയത്താണ് തന്റെ പഴയ ചിത്രങ്ങള്‍ നടന് സ്വയം പോസ്റ്റ് ചെയ്തത്. വെറുതെ ഇരുന്നപ്പോള്‍ പഴയ ഓര്‍മ്മകളിലേക്ക് ഒരിക്കല്‍ കൂടി എന്ന് കുറിച്ചുകൊണ്ടാണ് ഷിയാസ് ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് താഴെ നിരവധി രസകരമായ കമന്റുകളുമായിട്ടാണ് ആരാധകർ എത്തിയിരിക്കുന്നത്.
ബംഗാളി ബാബു അല്ലെ ഇതെന്നും, സൽമാൻ ഖാൻ അല്ലെ എന്നുമാണ് ചിലർ ചോദിക്കുന്നത്. മറ്റ് ചിലർ എന്തൊരു മാറ്റമാണ് ഇതെന്നാണ് ചോദിക്കുന്നത്.
Post Your Comments