CinemaGeneralLatest NewsMollywoodNEWSTollywood

ലോക്ക് ഡൗൺ; രസം ,സാമ്പാർ ഒക്കെയാണ് ഇപ്പോൾ ഉണ്ടാക്കുന്നത്; അതൊക്കെ മാത്രം മുത്തശ്ശി കഴിക്കേണ്ടിവരുന്നതിൽ അതിയായ ദുഖമെന്ന് നടി പ്രിയ ആനന്ദ്; വിമർശിച്ച് ആരാധകർ

തന്റെ മുത്തശ്ശിക്ക് താന്‍ ഉണ്ടാക്കുന്നത് തന്നെ കഴിക്കണ്ടി വരുന്നു എന്നതാണ് ഇപ്പോഴുള്ള ദു:ഖം

ഇന്ന് കോവിഡ് 19 ലോകമെമ്പാടും പടരുന്ന സാഹചര്യത്തില്‍ രാജ്യം 21 ദിവസത്തേക്ക് ലോക്ഡൗണ്‍ ചെയ്തിരിക്കുകയാണ്, ചെന്നൈയില്‍ 84 വയസായ തന്റെ മുത്തശ്ശിക്കൊപ്പമാണ് നടി പ്രിയ ആനന്ദ് ഇപ്പോഴുള്ളത്, തന്റെ മുത്തശ്ശിക്ക് താന്‍ ഉണ്ടാക്കുന്നത് തന്നെ കഴിക്കണ്ടി വരുന്നു എന്നതാണ് ഇപ്പോഴുള്ള ദു:ഖം എന്നാണ് പ്രിയ പറയുന്നത്.

കൂടാതെ സൗത്ത് ഇന്ത്യന്‍ ഭക്ഷണങ്ങളായ സാമ്പാര്‍, രസം, പച്ചക്കറികള്‍ എന്നിവയാണ് താന്‍ അധികവും ഉണ്ടാക്കാറ് എന്നും പ്രിയ പറഞ്ഞു, ലോക്ഡൗണ്‍ കാലം സോഷ്യല്‍ മീഡിയ ഇല്ലാത്ത പഴയ കാലത്തെ ഓര്‍മ്മപ്പെടുത്തുകയാണെന്നും പ്രിയ പറഞ്ഞു.

പ്രിയപ്പെട്ട”എന്റെ മുത്തശ്ശിയെ ഞാന്‍ പരിപാലിക്കുന്ന ഓരോ ദിവസവും, അവര്‍ എന്നെ പരിപാലിച്ച സമയത്തെ കുറിച്ചാണ് ഓര്‍മ്മപ്പെടുത്തുന്നത്, ഞങ്ങള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കിയ ഭക്ഷണം മാത്രമേ കഴിക്കാറുണ്ടായിരുന്നുള്ളു, സോഷ്യല്‍ മീഡിയ ഇല്ല, കുടുംബത്തോടൊപ്പമാണ് മുഴുവന്‍ സമയവും ചെലവഴിച്ചിരുന്നത്” എന്ന് പ്രിയ വ്യക്തമാക്കി.

എന്നാൽ കൊറോണ കാലത്ത് ഉള്ളതുകൊണ്ട് സന്തോഷമായിരിക്കുക, ഇത്തരത്തിൽ പോസ്റ്റുമായി വന്നതിനെതരെയും ആരാധകർ രം​ഗത്തെത്തി.

shortlink

Related Articles

Post Your Comments


Back to top button