ടെലിവിഷന്‍ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട സീരിയലാണ് സത്യ എന്ന പെണ്‍കുട്ടി. ഈ പരമ്പരയിലൂടെ മലയാളികളുടെ പ്രിയനടിയായി മെര്‍ഷീനാ നീനു മാറിക്കഴിഞ്ഞു. ഒരുകാലത്ത് കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായിരുന്ന രസ്‌നയുടെ അനിയത്തിയാണ് മെര്‍ഷീന.
സോഷ്യല്‍ മീഡിയായില്‍ സജീവമായ താരം കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ നടത്തിയ പബ്ലിക്ക് ക്വസ്റ്റ്യന്‍ ടൈമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
സത്യ എന്ന പെണ്‍കുട്ടി അവസാനിപ്പിച്ചോ എന്ന ചോദ്യത്തിന്, ഇല്ലാ കൊറോണ കാരണം ഷൂട്ടിംഗ് നിര്‍ത്തി വച്ചേയുള്ളൂവെന്നാണ് താരം പറയുന്നത്. അടങ്ങിയൊതുങ്ങി വീട്ടിലിരുന്നോണം പുറത്തൊന്നും കാണരുത് എന്ന ആരാധകരുടെ അഭിപ്രായത്തിന്, ഞാനിവിടെ വീട്ടില്‍ സേഫായിട്ടാണ് ഇരിക്കുന്നതെന്നാണ് താരം പറയുന്നത്.
Post Your Comments