തമിഴ് നടന് വിഷ്ണു വിശാലും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും തമ്മില്‍ പ്രണയത്തിലാണെന്ന് വളരെ മുമ്പേ തന്നെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹ്യചര്യത്തിൽ വിഷ്ണുവിനെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് ജ്വാല ഗുട്ട. ട്വിറ്ററിലൂടെയാണ് ജ്വാല ഈ കാര്യം പറയുന്നത്.
വിഷ്ണുവിനെ മിസ് ചെയ്യുന്നു എന്ന് കുറിച്ചുകൊണ്ടായിരുന്നു ജ്വാല ഗുട്ടയുടെ ട്വീറ്റ് . എന്നാൽ ഇതിന് വിഷ്ണു വിശാൽ നൽകിയ മറുപടിയാണ് ഇപ്പോൾ ഗോസിപ്പ് കോളങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. “സാരമില്ല. ഇപ്പോള്‍ സാമൂഹിക അകലമാണ് പ്രധാനം. എല്ലാവര്‍ക്കുമായി പ്രാര്‍ത്ഥിക്കൂ” എന്നാണ് വിഷ്ണു വിശാല്‍ ട്വീറ്റ് ചെയ്തത്.
രാക്ഷസന് എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു തെന്നിന്ത്യയില്‍ ശ്രദ്ധ നേടുന്നത്. ചിത്രം തിയേറ്ററുകളില്‍ നിറഞ്ഞ കൈയടി നേടി മുന്നേറുമ്പോഴാണ് താരം വിവാഹമോചിതനാകുന്നുവെന്ന വിവരം ആരാധകരെ അറിയിച്ചത്. ഒപ്പം ജ്വാല ഗുട്ടയുമായി പ്രണയത്തിലാണെന്ന് വാര്‍ത്തകൾ പ്രചരിക്കുന്നതും.
എന്നാൽ താനും ഭാര്യ രജനി നടരാജും ഒരു വര്‍ഷത്തോളമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നുവെന്നും നിയമപരമായി ബന്ധം അവസാനിപ്പിക്കുന്നുവെന്നും വിഷ്ണു വിശാല്‍ വ്യക്തമാക്കി.
Post Your Comments