കൊറോണ വൈറസ് വ്യാപനത്തിനെതിരെ ലോക്ഡൗൺ നടപ്പിലാക്കുകയാണ് ലോകം. ഈ ലോക്ഡൗണിനോട് സഹകരിച്ചു കൊണ്ട് ജനങ്ങള്‍ വീടിനുള്ളില്‍ കഴിയുകയാണ്. ഈ ലോക്ഡൗണ്‍ ദിനങ്ങള്‍ വ്യത്യസ്തമാക്കുകയാണ് താരങ്ങള്‍. കിടിലൻ നൃത്തച്ചുവടുകളുമായി എത്തിയിരിക്കുകയാണ് യുവതാരം നീരജ് മാധവ്. ‘ഗ്രൂപ്പ് ഡാൻസ് ചെയ്യാൻ ഒരുത്തന്റെയും ആവശ്യമില്ല, ഞാൻ ഒറ്റയ്ക്ക് കളിച്ചോളാം’ എന്ന അടിക്കുറിപ്പോടെയാണ് നീരജ് തന്നെയാണ് വിഡിയോ പങ്കുവച്ചത്.
ഐസലേഷൻ, സോളോ ഗ്രൂപ്പ് ഡാൻസ്, കില്ലിങ് ടൈം എന്നീ ഹാഷ് ടാഗുകളോടെയാണ് താരത്തിന്റെ പോസ്റ്റ്. പത്ത് സെക്കന്‍ഡ് മാത്രം ദൈർഘ്യമുള്ള വിഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്.
https://www.facebook.com/ActorNeerajOfficial/videos/920991342064493/
Post Your Comments