ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കിത്തിയ താരപുത്രിയാണ് അഹാന കൃഷ്ണ. പിന്നീട് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ അനിയത്തി കഥാപാത്രമായി എത്തി. ഇതിന് ശേഷം ലൂക്ക എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷം ടോവിനോയുടെ നായികയായിട്ടാണ് അഹാന കൃഷ്ണ തിരിച്ചെത്തിയത്. ചിത്രത്തില്‍ നിഹാരികയായുളള നടിയുടെ പ്രകടനം ശ്രദ്ധേയമായി മാറിയിരുന്നു. ലൂക്കയ്ക്ക് പിന്നാലെ പതിനെട്ടാം പടി എന്ന ചിത്രത്തിലും അഹാന ശ്രദ്ധയമായ പ്രകടനമാണ് നടത്തിയത്. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ മറ്റ് വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ കൊറോണ സമയത്ത് അഹാന പങ്കുവെച്ച പുതിയൊരു ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഞാൻ ഈ ചിത്രം കണ്ടതെന്ന് കുറിച്ചുകൊണ്ടാണ് അഹാന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ആര്‍ട്ട്, ക്രിയേറ്റിവിറ്റി, എന്നീ വാക്കുകള്‍ എനിക്ക് ഇഷ്ടമാണ്. ഇതൊരു തരത്തില്‍ എനിക്ക് അറിയാവുന്നിടത്തോളം വിശാല മനസ്കതയുളളതാണ്. അത് നമുക്ക് നല്കുന്ന സ്പേസ് കുറച്ചേറെ വലുതും ഒരിക്കലും അവസാനിക്കാത്തതുമാണെന്നും ഈ ചിത്രം യാഥാര്‍ത്ഥ്യത്തില്‍ എന്നില്‍ നിന്നും ഒരുപാട് ആന്തരമുളളതാണ്. എന്നിരുന്നാലും ദൈവത്തിന് മാത്രമറിയാവുന്ന ഒരു നേരത്ത് ഇതുപോലെയാകാന്‍ അടുത്ത അവധിക്കാലത്തെങ്കിലും ഞാന്‍ ശ്രമിക്കുമെന്നും അഹാന കുറിച്ചു. ഒപ്പം ചിത്രം ആര്‍ട്ട് ചെയ്തിരിക്കുന്ന സൂര്യ കൃഷ്ണ എന്ന കലാകാരന് നന്ദി അറിയിച്ചിട്ടുമുണ്ട്.
ഇതിന് പിന്നാലെ അഹാനയുടെ ചിത്രത്തിന് താഴെ കമന്റുകളുമായി താരങ്ങളും ആരാധകരും രംഗത്തെത്തിയിരുന്നു. ഛായാഗ്രാഹകന്‍ ജോമോന് ടി ജോണ്‍, നിതിന്‍ ജോര്‍ജ്ജ്, വൈശാഖ് നായര്‍, പേളി മാണി തുടങ്ങിയവരാണ് എത്തിയിരുന്നത്. വോ മ്യാരക പൊളിയെന്നാണ് ചാക്കോച്ചന് അഹാനയുടെ ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.
Post Your Comments