CinemaGeneralLatest NewsMollywoodNEWS

എന്‍റെ കഷ്ടകാല സമയത്ത് എന്നെ സഹായിച്ച മനുഷ്യനാണ് ആ സൂപ്പര്‍ താരം: മിഥുന്‍ മാനുവല്‍ തോമസ്‌ പറയുന്നു

'ആന്‍മരിയ' എന്ന സിനിമയിലെ ഗസ്റ്റ് വേഷം ചെയ്തു കൊണ്ട് എന്നെ ഏറ്റവും കഷ്ടകാല സമയത്ത് സഹായിച്ച ഒരു മനുഷ്യനാണ് ദുല്‍ഖര്‍

‘അഞ്ചാം പാതിര’ എന്ന ഹിറ്റ് സിനിമ ചെയ്തു കഴിഞ്ഞിട്ടും മലയാളത്തിലെ പ്രമുഖ താരങ്ങളുടെ ഡേറ്റ് ഈസിയായി ലഭിക്കുന്ന സംവിധായകരുടെ നിരയില്‍ തന്നെ കാണേണ്ടതില്ലെന്ന് മിഥുന്‍ മാനുവല്‍ തോമസ്‌. അതിന്റെ ഉദാഹരണവും മിഥുന്‍ മാനുവല്‍ തോമസ്‌ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ വ്യക്തമാക്കുന്നു.

‘എല്ലാ താരങ്ങളുടെയും ഡേറ്റ് ഈസിയായി ലഭിക്കുന്ന സംവിധായകനൊന്നുമല്ല ഞാന്‍. കാരണം എനിക്ക് ലാലേട്ടനോട് ഒരു കഥ പറയാന്‍ ഉണ്ടെന്ന് പറഞ്ഞിട്ട് ഇന്ന് വരെ അതിനു അവസരം കിട്ടിയിട്ടില്ല. സിനിമയില്‍ എനിക്ക് ഒരുപാട് നല്ല സുഹൃത്തുക്കളുണ്ട്. ദുല്‍ഖര്‍ എന്റെ അടുത്ത സുഹൃത്താണ്. ‘ആന്‍മരിയ’ എന്ന സിനിമയിലെ ഗസ്റ്റ് വേഷം ചെയ്തു കൊണ്ട് എന്നെ ഏറ്റവും കഷ്ടകാല സമയത്ത് സഹായിച്ച ഒരു മനുഷ്യനാണ് ദുല്‍ഖര്‍. അവന്റെ അടുത്ത് പോയിട്ട് പെട്ടെന്ന് ഒരു സിനിമയ്ക്ക് ഡേറ്റ് തരണമെന്ന് പറയാന്‍ പോലും എനിക്ക് സാധിക്കില്ല. കാരണം അവന്‍ അത്ര തിരക്കിലാണ്. ചാക്കോച്ചന്റെ അടുത്ത് പോയാല്‍പ്പോലും എനിക്ക് പെട്ടെന്ന് ഡേറ്റ് കിട്ടണമെന്നില്ല. അവരുടെയൊക്കെ നെക്സ്റ്റ് പ്രോജ്കറ്റിനെക്കുറിച്ച് എനിക്കറിയാം. ഇതൊക്കെ നമ്മുടെ അടുത്ത സുഹൃത്തുക്കളുടെ സിനിമ കൂടിയാണ്. നമുക്ക് അവരെ നിര്‍ബന്ധിച്ച് ഒരു ഡേറ്റ് വാങ്ങാന്‍ ചിലപ്പോള്‍ കഴിഞ്ഞെന്നിരിക്കും. പക്ഷെ അങ്ങനെ ചെയ്യുന്നത് ഒരിക്കലും ശരിയായ ഒരു കാര്യമല്ല’. മിഥുന്‍ മാനുവല്‍ തോമസ്‌ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button