ക്യാരക്ടര്‍ റോളുകളില്‍ നിന്ന് പ്രമോഷന് ലഭിച്ച അര്ജുന് അശോകന് ആദ്യമായി ഒരു സിനിമയില്‍ നായക വേഷം ചെയ്യുന്നതിന്റെ ത്രില്ലിലാണ്. സന്തോഷ് എച്ചിക്കാനം രചന നിര്‍വഹിച്ച് ദിലീപിന്റെ സഹോദരന് അനൂപ് സംവിധാനം ചെയ്യുന്ന തട്ടശ്ശേരിക്കൂട്ടം എന്ന സിനിമയിലാണ് അര്ജുന് അശോകന് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. സിനിമയുടെ വിശേഷങ്ങളില്‍ നിന്ന് തന്റെ ജീവിത സഖിയെക്കുറിച്ചും നീണ്ട കാലത്തെ പ്രണയ നിമിഷങ്ങളെക്കുറിച്ചും ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ് അര്ജുന്.
‘ഭാര്യയുടെ പേര് നിഖിത എന്നാണ്. ഞങ്ങള്‍ ഒന്‍പത് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണു വിവാഹം കഴിച്ചത്. പതിനൊന്നാം ക്ലാസ് മുതല്‍ തുടങ്ങിയ പ്രണയമായിരുന്നു. ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് രണ്ടു പേരുടെയും വീട്ടുകാര്‍ക്ക് നേരെത്തെ അറിയാമായിരുന്നു. നിഖിതയുടെ വീട്ടില്‍ ആദ്യം ചെറിയ പ്രശ്നമൊക്കെ ഉണ്ടായെങ്കിലും പിന്നീട് എല്ലാം തണുത്തു. ബിടെക് സിനിമയില്‍ അഭിനയിക്കുന്ന സമയത്താണ് ഞങ്ങളുടെ വിവാഹത്തിന് രണ്ടു വീട്ടുകാരും പച്ചക്കൊടി കാണിച്ചത്. ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സംഭവിച്ചത്. പുറത്തിറങ്ങുമ്പോള്‍ ആളുകള്‍ തിരിച്ചറിയുന്നത് സന്തോഷമുള്ള കാര്യമാണ്. അതോടൊപ്പം അത് നമ്മുടെ സ്വകാര്യതെയും ബാധിച്ചു തുടങ്ങിയെന്നു പറയാം’.
Post Your Comments