CinemaGeneralLatest NewsMollywoodNEWS

ക്വാറന്റൈനിലാണോ… നിവിന്‍ പോളിയുമായി സംസാരിക്കാം; ‘ഓൺകോൾ’ പദ്ധതിയുമായി യൂത്ത് കോൺഗ്രസ്

കോവിഡ് 19 ബാധിതരോ നിരീക്ഷണത്തിൽ കഴിയുന്നവരോ സമൂഹത്തിൽ ഒറ്റപ്പെടേണ്ടവരല്ല

വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിക്കുന്നതിനായി നടന്‍ നിവിന്‍ പോളി. യൂത്ത് കോണ്‍ഗ്രസ് യൂത്ത് കെയര്‍ പ്രോഗ്രാമിന്റെ ഓണ്‍കോള്‍ ക്യാമ്പയിന്റെ ഭാഗമായാണ് നിവിന്‍ പോളി ഇവരുമായി ഫോണില്‍ സംസാരിക്കുന്നത്. ഒപ്പം നടൻ അവർക്ക് വേണ്ട പിന്തുണ നൽകുകയും ചെയ്യും. ഇത്തരത്തിൽ പ്രമുഖരുമായി ഫോണിൽ സംസാരിക്കാനുള്ള അവസരമാണ് യൂത്ത് കോൺഗ്രസ് ഒരുക്കുന്നത്. ഇതു സംബന്ധിച്ച വിവരങ്ങൾ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ ഫെയ്സ്ബുക്കിൽ പങ്കുവച്ചു.

.

കുറിപ്പിന്റെ പൂർണരൂപം………………………………….

കോവിഡ് 19 ബാധിതരോ നിരീക്ഷണത്തിൽ കഴിയുന്നവരോ സമൂഹത്തിൽ ഒറ്റപ്പെടേണ്ടവരല്ല. അവർ ശാരീരികമായി തനിച്ചായി പോയത് നമുക്ക് എല്ലാവർക്കും വേണ്ടിയാണ്. നമ്മുടെ നാടിന്‍റെ സുരക്ഷിതത്വത്തിനു വേണ്ടിയാണ്. ആക്ഷേപിക്കപ്പെടേണ്ടവരല്ല അവർ. മാനസികമായി ചേർത്ത് പിടിക്കാം അവരെ. അവരുടെ കൂടെ നമ്മളെല്ലാവരും ഉണ്ട്. നമ്മുടെ ഐക്യദാർഢ്യം അവരെ അറിയിക്കുന്നതിനു വേണ്ടി യൂത്ത് കെയർ പ്രോഗ്രാമിന്റെ ഭാഗമായി #OnCall ക്യാമ്പയിൻ ആരംഭിക്കുകയാണ്.
നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട #നിവിൻപോളി ക്വാറന്റൈനിൽ ഉള്ള ചിലരുമായി ഫോണിൽ സംസാരിക്കുകയാണ്. അടുത്ത ദിവസങ്ങളിൽ പല മേഖലകളിലുമുള്ളവർ നമ്മുടെ ഈ പ്രോഗ്രാമിന്റെ ഭാഗമായി നമ്മുടെ സഹോദരങ്ങളോട് സംസാരിക്കുന്നു. നമ്മളുണ്ട് അവർക്കൊപ്പം. നിങ്ങളും പരിചയമുള്ളവരോട് സംസാരിക്കൂ. അവർക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ.

shortlink

Related Articles

Post Your Comments


Back to top button