BollywoodCinemaGeneralLatest NewsNEWS

‘കൊറോണയെ ഈ ഭൂമുഖത്തു നിന്ന് തുരത്താന്‍ പറ്റിയ ഒരാളുണ്ട്’; ബോളിവുഡ് താരം കരണ്‍ ജോഹറിന്റെ മകന്‍ യഷിന്റെ പ്രവചനം

ലോക് ഡൗണില്‍ വീട്ടില്‍ കഴിയുന്ന നേരത്ത് മകനുമായുള്ള സ്‌നേഹനിമിഷങ്ങളുടെ ഇടയിലാണ് കൊറോണയെ ഈ ഭൂമുഖത്തു നിന്ന് എടുത്തു മാറ്റാന്‍ ആര്‍ക്കാണ് കഴിയുകയെന്ന് കരണ്‍ മകനോടു ചോദിക്കുന്നത്

ലോകം മുഴുവൻ കൊറോണ വൈറസിന്റെ ഭീതിയിൽ കഴിയുകയാണ് . എന്നാൽ കൊറോണ വൈറസിനെ തുരത്താന്‍ ഒരാള്‍ക്കേ കഴിയൂ എന്ന് പ്രവചിച്ചിരിക്കുകയാണ് ബോളിവുഡ് താരം കരണ്‍ ജോഹറിന്റെ മകന്‍ യഷ്. സാക്ഷാല്‍ അമിതാഭ് ബച്ചനാണ് കൊറോണ വൈറസിനെ തുരത്താന്‍ കഴിയുകയുള്ളു എന്നാണ് യഷിന്റെ പ്രവചനം .

 

 

View this post on Instagram

 

There is someone who can take away the #coronavirus

A post shared by Karan Johar (@karanjohar) on

ലോക് ഡൗണില്‍ വീട്ടില്‍ കഴിയുന്ന നേരത്ത് മകനുമായുള്ള സ്‌നേഹനിമിഷങ്ങളുടെ ഇടയിലാണ് കൊറോണയെ ഈ ഭൂമുഖത്തു നിന്ന് എടുത്തു മാറ്റാന്‍ ആര്‍ക്കാണ് കഴിയുകയെന്ന് കരണ്‍ മകനോടു ചോദിക്കുന്നത്. നിസ്സംശയം വന്നു, യഷിന്റെ മറുപടി. അമിതാഭ് ബച്ചനു മാത്രമേ കഴിയൂ. ആദ്യം ഒന്നു ഞെട്ടിയെങ്കിലും കരണ്‍ ചോദ്യങ്ങള്‍ തുടര്‍ന്നു. എങ്കില്‍ കൊറോണയെ ഓടിക്കാന്‍ പറഞ്ഞ് അമിതാഭ് ബച്ചനെ വിളിക്കട്ടെയെന്ന് ചോദിച്ചപ്പോള്‍ ബച്ചന്‍ വന്നോട്ടെ, പക്ഷേ അദ്ദേഹം തന്റെ മുറിയിലേക്ക് വരണ്ടയെന്നു പറഞ്ഞ് യഷ് സ്വന്തം മുറിയിലേക്ക് ഓടിക്കളഞ്ഞു. യഷിന്റെ കണ്ടെത്തല്‍ ആലിയ ഭട്ട്, അനുഷ്‌ക ശര്‍മ്മ, അതിയാ ഷെട്ടി, ലിസ ഹെയ്ഡന്‍, നേഹ ധൂപ്പിയ തുടങ്ങിയവരെ മാത്രമല്ല, അഭിഷേക് ബച്ചനെ വേറെ ചിരിപ്പിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button