കൊറോണയുടെ സമൂഹ വ്യാപനത്തെ തടയുന്നതിനായി രാജ്യം 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ലോക്ക്ഡൌന്റെ ഭാഗമായി താരങ്ങള്‍ പോലും വീട്ടില്‍ ഇരിക്കുകയാണ്. ഷൂട്ടിംഗ് എല്ലാം അവസാനിപ്പിച്ചു. അതോടെ ടെലിവിഷന്‍ മേഖലയിലും പ്രതിസന്ധി രൂക്ഷമാകുകയാണ്.
ഏപ്രില്‍ ആദ്യ ആഴ്ച മുതല്‍ മിനിസ്ക്രീനുകളില്‍ നിന്നും സീരിയലുകളുടെ സംപ്രേഷണം ഇല്ലാതെയാകും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സീരിയലുകളുടെ ചിത്രീകരണം മാര്‍ച്ച് 31 വരെ നിര്‍ത്തിവെയ്ക്കാനായിരുന്നു മലയാളം ടെലിവിഷന്‍ ഫ്രറ്റേണിറ്റിയുടെ ആദ്യ തീരുമാനം. കൂടാതെ മാര്‍ച്ച് 19 മുതല്‍ 31 വരെ സിനിമകള്‍,വെബ്സീരീസുകള് ,സീരിയലുകള്‍ തുടങ്ങിയവയുടെ ഷൂട്ടിങ് നിര്‍ത്തി വെക്കാന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കുലര്‍ വന്നിരുന്നു.
എന്നാല്‍, ഏപ്രില്‍ 14 വരെ രാജ്യത്ത് ലോക്ക്ഡൗണ്‍ നീണ്ടുനില്‍ക്കുന്നതിനാല്‍ സീരിയലുകള്‍, പ്രതിദിന പരിപാടികള്‍, റിയാലിറ്റി ഷോ, വെബ്സീരിസ് തുടങ്ങിയവയുടെ ചിത്രീകരണം അനിശ്ചിതകാലത്തേക്ക് നീളും. ഷൂട്ട് ചെയ്തുവച്ച എപ്പിസോഡുകള്‍ തീരുന്നതോടെ, ഏപ്രില്‍ ആദ്യ ആഴ്ചയോടെ എല്ലാ ചാനലുകളിലെയും സീരിയലുകളുടെ സംപ്രേഷണം നിലയ്ക്കും
Post Your Comments