GeneralKollywoodLatest News

റാണയുമായി വേണ്ടും ഒരുമിക്കുന്നുവോ? വീഡിയോ കോള്‍ ചിത്രം പങ്കുവെച്ച്‌ തൃഷ

റാണാ ദഗ്ഗുബാട്ടിയും അല്ലു അര്‍ജുനുമാണ് തൃഷയുടെ ആ സുഹൃത്തുക്കള്‍. ഇരുവര്‍ക്കും ഒപ്പം വീഡിയോ കോളില്‍ സംസാരിക്കുന്നതിന്റെ സ്ക്രീന്‍ ഷോട്ട് താരം പങ്കുവച്ചു.

ഒരു സമയത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ചര്‍ച്ചാ വിഷയമായിരുന്നു തൃഷയും റാണ ദഗ്ഗുബാട്ടിയും തമ്മിലുള്ള പ്രണയം. “ഒരു ദശാബ്ദക്കാലത്തോളം അവരെന്റെ സുഹൃത്തായിരുന്നു. കുറേ നാള്‍ സുഹൃത്തുക്കളായിരുന്ന ഞങ്ങള്‍ പിന്നീട് പ്രണയത്തിലായി. പക്ഷെ ആ ബന്ധം വിചാരിച്ചതു പോലെ മുന്നോട്ട് പോയില്ല,” റാണ ഒരു ചാറ്റ് ഷോയില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ തൃഷ ഇപ്പോഴും സിംഗിള്‍ ആണല്ലോ എന്ന ചോദ്യത്തിന്, അതേക്കുറിച്ച്‌ തനിക്കറിയില്ല എന്നായിരുന്നു റാണയുടെ മറുപടി. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിക്കുന്നോ എന്ന സംശയത്തിലാണ് ആരാധകര്‍. അതിനു കാരണം തൃഷയുടെ സോഷ്യല്‍ മീഡിയ പോസ്റ്റും.

സംഭവം ഇങ്ങനെ .. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത് ലോക്ഡൗണ്‍ തുടരുമ്ബോള്‍ ക്വാറന്റയിന്‍ കാലത്ത് തനിക്ക് കൂട്ടാവുന്ന ചങ്ങാതിമാരെ പരിചയപ്പെടുത്തുകയാണ് തൃഷ. റാണാ ദഗ്ഗുബാട്ടിയും അല്ലു അര്‍ജുനുമാണ് തൃഷയുടെ ആ സുഹൃത്തുക്കള്‍. ഇരുവര്‍ക്കും ഒപ്പം വീഡിയോ കോളില്‍ സംസാരിക്കുന്നതിന്റെ സ്ക്രീന്‍ ഷോട്ട് താരം പങ്കുവച്ചു. അതോടെയാണ് ഇരുവരും തമ്മിലുള്ള പിണക്കം അവസാനിച്ചുവെന്നും വീണ്ടും ഒന്നിക്കുമോ എന്നാ അന്വേഷണങ്ങള്‍ ആരാധകര്‍ നടത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button