തെന്നിന്ത്യന്‍ സിനിമ താരം ജോലിക്കാരെ അവരവരുടെ വീടുകളിലേക്ക് പറഞ്ഞു വിട്ട് പാചകത്തിലും മറ്റു വീട്ടുജോലികളിലും മുഴുകിയിരിക്കുകയാണ്. ഭാര്യയ്‌ക്കൊപ്പം ചേര്‍ന്ന് അലക്കിയ വസ്ത്രങ്ങളെല്ലാം വിരിച്ചിടുന്ന ഫോട്ടോകൾ താരം തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ലോക്ഡൗണ്‍ സമത്ത് പുതിയ പലതും പഠിക്കുകയാണെന്ന് പറയുകയാണ് താരമിപ്പോള്‍. ഒപ്പം ഓണ്‍ലൈനിലൂടെ ചില കാര്യങ്ങള്‍ പഠിക്കുന്നതിനെ കുറിച്ചും താരം പറയുന്നു.
സര്‍ക്കാര്‍ പലകുറി ആവര്‍ത്തിച്ചിട്ടും പലരും പുറത്തേക്കിറങ്ങുമ്പോള്‍ ദേഷ്യവും സങ്കടവുമാണ് വരുന്നത്. കോവിഡിന്റെ ഭീകരാവസ്ഥയെ പലരും ഗൗരവമായി എടുക്കുന്നില്ലെന്നാണ് മനസിലാകുന്നത്. ഇതൊരു വൈറസാണ്. മരുന്ന് കണ്ടുപിടിക്കാത്തിടത്തോളം ഇതിന് പൂര്‍ണ ചികിത്സയില്ല. അതിനാല്‍ വൈറസിന്റെ ചെയിന്‍ മുറിക്കുക മാത്രമാണ് വ്യാപനം തടയാനുള്ള ഏക പോം വഴി. അതിനോട് പൂര്‍ണമായും സഹകരിക്കുക. വീട്ടിലിരിക്കുന്ന ഓരോരുത്തരും ഓരോ ജീവനാണ് രക്ഷിക്കുന്നതെന്ന് ഓര്‍ക്കുക.
നിര്‍ഭാഗ്യവശാല്‍ കുട്ടികള്‍ കൂടുതലായും പുറത്തേക്കിറങ്ങുന്നതാണ് കാണുന്നത്. അവര്‍ക്ക് പൂര്‍ണ ബോധ്യം ഇല്ലായിട്ടിരിക്കാം. എന്നാല്‍ എല്ലാം അറിയുന്ന രക്ഷിതാക്കള്‍ അവരെ എന്ത് കൊണ്ട് തടയുന്നില്ല? എല്ലാവരെയും പോലെ കുടുംബത്തോടൊപ്പം പൂര്‍ണ സമയം വീട്ടില്‍ തന്നെയാണ് ഞാന്‍. എല്ലാ ജോലികളും ഞങ്ങള്‍ ഒരുമിച്ചാണ് ചെയ്യുന്നത്. പാചകത്തിലായാലും മറ്റ് ജോലികളായാലും ഭാര്യയെ സഹായിക്കുന്നു.
മക്കള്‍ 2 പേര്‍ക്കും അടുക്കളയില്‍ കയറാന്‍ മടിയാണ്. അതുകൊണ്ടാണ് ഇത്തിരി കടുപ്പിച്ചാണെങ്കിലും അടുക്കള ജോലി കുട്ടികളെ നിര്‍ബന്ധമായും പരിശീലിപ്പിക്കുന്നു. എന്നെ സംബന്ധിച്ച് ഈ ലോക്ഡൗണ്‍ കാലം പഠനകാലം കൂടിയാണ്. സ്‌കെച്ചിങ്, ഫോട്ടോഷോപ് എന്നിവ ഓണ്‍ലൈനിലൂടെ പഠിക്കുന്നു. കുറച്ചൊക്കെ അറിയാമെങ്കിലും പൂര്‍ണമായി പഠിക്കാന്‍ സാധിക്കുന്നത് ഇപ്പോഴാണ്. കൊവിഡ് മൂലം കഷ്ടപ്പെടുന്നവരെ കുറിച്ചോര്‍ത്ത് മനസ് വേദനിക്കാറുണ്ട്. അവര്‍ക്കായി എന്തു ചെയ്യാം എന്നാണ് ഇപ്പോഴത്തെ ചിന്ത റഹ്മാന്‍ പറയുന്നു.
Post Your Comments