![](/movie/wp-content/uploads/2020/03/malavika-1.jpg)
മലയാളികളുടെ പ്രിയ നടന് ജയറാമിന്റെ മകള്‍ മാളവിക വിവാഹിതയാകുന്നോ എന്ന സംശയത്തിലായിരുന്നു ആരാധകര്‍. ഇന്‍സ്റ്റാഗ്രാമില്‍ താരപുത്രി പങ്കുവച്ച ഹല്‍ദി കോസ്റ്റ്യൂം ചിത്രങ്ങളാണ് ഇത്തരം ഒരു അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയത്. മഞ്ഞ വസ്ത്രങ്ങളണിഞ്ഞ് ഹല്‍ദി കോസ്റ്റ്യൂമില്‍ സുന്ദരിയായി എത്തിയ മാളവികയുടെ ചിത്രങ്ങള്‍ വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ അതിന്റെ സത്യാവസ്ഥ പുറത്ത്.
ഒരു ജുവല്ലറി പരസ്യത്തില്‍ കല്യാണപ്പെണ്ണായി വേഷമിട്ടതാണ് മാളവിക. ജയറാമും പരസ്യ ചിത്രത്തില്‍ മാളവികയ്ക്കൊപ്പം അഭിനയിക്കുന്നു.
വിദേശത്ത് ബിരുദ പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം മോഡലിങ് രംഗത്തേക്ക് എത്തിയിരിക്കുകയാണ് മാളവിക.
Post Your Comments