അച്ഛനമ്മമാരുടെ പാത പിന്തുടര്ന്ന് അഭിനയ രംഗത്തെയ്ക്ക് താര പുത്രിമാര്‍ എത്തുന്നത് സാധാരണമാണ്. നടി ലിസിയുടെയും പ്രിയദര്‍ശന്റെയും മകളായ കല്യാണി പ്രിയദര്ശന് ഒരു ലോക്ക്ഡൗണ്‍ മിഷനിലാണ്. 21 ദിവസംകൊണ്ട് 21 സിനിമകള്‍ കണ്ട് തീര്‍ക്കണമെന്നതാണ് താരത്തിന്റെ പുതിയ തീരുമാനം.
പൃഥ്വിരാജും സുരാജ് വെഞ്ഞാറുമൂടും അഭിനയിച്ച ഡ്രൈവിങ് ലൈസന്‍സ് എന്ന സിനിമയാണ് കല്യാണി ആദ്യ ദിവസം കാണാന്‍ തിരഞ്ഞെടുത്തത്. ഒത്തിരി ഇഷ്ടപ്പെട്ടുവെന്നും തമാശയും ത്രില്ലിങും കാണണമെന്ന് തോന്നുന്നവര്‍ തീര്‍ച്ചയായും ഈ സിനിമ കാണണമെന്നും കല്യാണി കൂട്ടിച്ചേര്‍ത്തു.
രണ്ടാം ദിവസം കണ്ടത് ടര്‍ക്കിഷ് സിനിമയായ മിറാക്കിള്‍ ഇന്‍ സെല്‍ നമ്ബര്‍ 7-ആണ്. ഈ ചിത്രം കണ്ടതിന് ശേഷം ഒത്തിരി കരഞ്ഞു, ഒറ്റയ്ക്കിരിക്കണമെന്ന് തോന്നി. അത്രയും ഹൃദയഹാരിയായ കഥയാണ്, എല്ലാവരും കാണണമെന്നും നടി പറഞ്ഞു. ചില കഥകള്‍ മനസിലാക്കാന്‍ ഭാഷയും സംസ്കാരവും ഒരു തടസ്സമല്ല, ഇത് അങ്ങനെയൊരു സിനിമയാണെന്ന് പറയാനും കല്യാണി മറന്നില്ല.
ലയണ്‍ എന്ന ഇംഗ്ലീഷ് സിനിമയാണ് മൂന്നാമതായി കണ്ടത്. അതും വൈകാരമായി തന്നെ ഒത്തിരി സ്വാധീനിച്ചുവെന്നും കഴിഞ്ഞ ഓസ്കാര്‍ പട്ടികയില്‍ താന്‍ കാണാന്‍ വിട്ടുപോയ ഒന്നാണിതെന്നും അവസാനം കാണാന്‍ പറ്റിയതില്‍ ഒത്തിരി സന്തോഷമുണ്ടെന്നും കല്യാണി പങ്കുവച്ചു.
Post Your Comments