
സംവിധായകൻ ഒമര്‍ ലുലു പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഭാര്യ റിന്‍ഷിയ്‌ക്കൊപ്പം നില്‍ക്കുന്നൊരു പഴയ ചിത്രമായിരുന്നു ഒമര്‍ പങ്കുവെച്ചത്. രസകരമായ കാര്യം ഒമറിന്റെയും റിന്‍ഷിയുടെയും പത്താം വിവാഹവാര്‍ഷികം ആണ് ഇന്ന് എന്നുള്ളതാണ്. വിവാഹ വസ്ത്രങ്ങള്‍ ധരിച്ച് പത്ത് വര്‍ഷം മുന്‍പുള്ള ചിത്രമായിരുന്നു സംവിധായകന്‍ പുറത്ത് വിട്ടത്. ഇത് കണ്ടാല്‍ ഒമര്‍ ലുലു ആണെന്ന് ആര്‍ക്കും തന്നെ മനസിലാകില്ലെന്നുള്ളതാണ് കൗതുകം.
മീശയോ താടിയോ ഒന്നുമില്ലാത്ത ലുക്ക് ആയിരുന്നു. വിവാഹ വാര്‍ഷിക ആശംസകളുമായി പോസ്റ്റിന് താഴെ ആരാധകരുടെ ബഹളമാണ്. ചിലര്‍ ഇതാരാണെന്നൊക്കെ സംശയം ചോദിക്കുന്നുമുണ്ട്. ഒപ്പം സിനിമയില്‍ അഭിനയിക്കാന്‍ അവസരം തരുമോ?, അടുത്ത സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ പറയാമോ എന്ന് തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.
കൊറോണ നിരീക്ഷണത്തില്‍ എല്ലാവരും വീടിനുള്ളില്‍ ഇരിക്കുന്നതിനാല്‍ ഫേസ്ബുക്കിലെ പഴയ ഫോട്ടോസെല്ലാം കുത്തിപൊക്കുന്നത് പതിവായിരിക്കുകയാണ്. പത്ത് വര്‍ഷം മുന്‍പുള്ള ചിത്രം പങ്കുവെച്ച ഒമറിനോട് കുത്തിപൊക്കാനുള്ള അവസരം തരില്ലേ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. സര്‍വ്വാഭരണ വിഭൂഷിതയായി നില്‍ക്കുന്ന താരപത്‌നിയെ കണ്ട് ഇക്ക കുറേ സ്വര്‍ണമൊക്കെ വാങ്ങിയാണല്ലേ കല്യാണം കഴിച്ചതെന്ന് തമാശ രൂപേണ ചിലര്‍ ചോദിക്കുന്നു. ഒരുപാട് ആരാധകര്‍ക്ക് സംവിധായകന്‍ മറുപടിയും നൽകുന്നുണ്ട്.
Post Your Comments