
ലിസി-പ്രിയദര്ശന് താരദമ്പതിമാരുടെ മകളും മലയാള സിനിമയിലെ യുവതാരം കൂടിയായ നടിയാണ് കല്യാണി പ്രിയദര്ശൻ. കൊറോണ വൈറസ് മൂലം രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യപിച്ചിരിക്കുകയാണ്. എന്നാൽ ലോക്ക്ഡൗണ്‍ കാലത്ത് 21 ദിവസംകൊണ്ട് 21 സിനിമകള്‍ കണ്ട് തീര്‍ക്കണമെന്ന തീരുമാനമെടുത്തിരിക്കുകയാണ് നടി.
പൃഥ്വിരാജും സുരാജ് വെഞ്ഞാറുമൂടും അഭിനയിച്ച ഡ്രൈവിങ് ലൈസന്‍സ് എന്ന സിനിമയാണ് കല്യാണി ആദ്യ ദിവസം കാണാന്‍ തിരഞ്ഞെടുത്തത്. ഒത്തിരി ഇഷ്ടപ്പെട്ടുവെന്നും തമാശയും ത്രില്ലിങും കാണണമെന്ന് തോന്നുന്നവര്‍ തീര്‍ച്ചയായും ഈ സിനിമ കാണണമെന്നും കല്യാണി പറഞ്ഞു. രണ്ടാമതായി ടര്‍ക്കിഷ് സിനിമയായ മിറാക്കിള്‍ ഇന്‍ സെല്‍ നമ്പര്‍ 7-ാണ് കണ്ടത്. ണ്ടതിന് ശേഷം ഒത്തിരി കരഞ്ഞു എന്നും നടി പറയുന്നു. ഒറ്റയ്ക്കിരിക്കണമെന്ന് തോന്നി. അത്രയും ഹൃദയഹാരിയായ കഥയാണ്, എല്ലാവരും കാണണമെന്നും നടി വ്യക്തമാക്കി. ചില കഥകള്‍ മനസിലാക്കാന്‍ ഭാഷയും സംസ്കാരവും ഒരു തടസ്സമല്ല, ഇത് അങ്ങനെയൊരു സിനിമയാണെന്ന് പറയാനും കല്യാണി വ്യക്തമാക്കി.
പിന്നീട് ലയണ്‍ എന്ന ഇംഗ്ലീഷ് സിനിമയാണ് കല്യാണി കണ്ടത്. അതും വൈകാരമായി തന്നെ ഒത്തിരി സ്വാധീനിച്ചുവെന്നും കഴിഞ്ഞ ഓസ്കാര്‍ പട്ടികയില്‍ താന്‍ കാണാന്‍ വിട്ടുപോയ ഒന്നാണിതെന്നും അവസാനം കാണാന്‍ പറ്റിയതില്‍ ഒത്തിരി സന്തോഷമുണ്ടെന്നും നടി കുറിച്ചു.
Post Your Comments