നടിയും അവതാരകയും ബിഗ് ബോസ് മത്സരാര്‍ഥിയുമായിരുന്നു താരമാണ് പേര്‍ളി മാണി. ഇപ്പോഴിതാ ലോക്ഡൗൺ കാലത്ത് വേറിട്ടൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. പ്രേക്ഷകരെയും താരത്തിന്റെ സുഹൃത്തുക്കളെയും ഒരേ പോലെ കുടുകുടെ ചിരിപ്പിക്കുന്ന വീഡിയോ ആണ് താരം ഒരുക്കിയത്.
പേര്ളിയുടെ ആലുവയിലെ വീട്ടിലാണ് ഇരുവരും ഇപ്പോള്‍ ഉള്ളത്. വീടിന്റെ മുറ്റത്ത് ടെന്നിസ് കളിക്കുന്ന ശ്രീനിഷിന്റെ വീഡിയോ പുറത്ത് വിട്ടിരുന്നു. ഒപ്പം പേര്ളിയുടെ മാസ്റ്റര്‍പീസ് ഡാന്‍സ് ആണ് മറ്റൊരു ഹൈലൈറ്റ്. ഒരു റേഡിയോ വെച്ചിട്ടുള്ള മോഡേണ്‍ ഡാന്‍സ് കിടുവാണ്. വീട്ടില്‍ ബോറടിച്ചിരിക്കുമ്പോള്‍ ഇങ്ങനെയൊക്കെ ഐഡിയ വരുമോ എന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്. നിങ്ങളുടെ എന്റര്‍ടെയിന്‍മെന്റ് നിങ്ങള്‍ തന്നെയാണെന്ന് സൂചിപ്പിച്ച് കൊണ്ടായിരുന്നു ഡാന്‍സ് വീഡിയോ പേര്‍ളി പങ്കുവെച്ചത്.
എന്നാല്‍ അതിലും വെറൈറ്റി ആയി ഒരു കാര്‍ട്ടൂണ്‍ ഗെറ്റപ്പിലെത്തിയ വീഡിയോയും പേര്‍ളി പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഒരു അമ്മയും മകളും തമ്മിലുള്ള സംഭാഷണമായിരുന്നു പേര്‍ളി ഒരുക്കിയത്. വീട്ടില്‍ ഇരുന്ന് ബോറടിച്ച് കരയുന്ന കൊച്ച് ലുലു മാളില്‍ പോവണമെന്നും അവിടെ ഗെയിം കളിക്കണമെന്നുമൊക്കെ പറയുന്നു. ഇത്രയും സീരിയസ് പ്രശ്നം നടക്കുമ്പോഴാണോ ലുലു മാളില്‍ പോകുന്നതെന്ന് ചോദിച്ച് ദേഷ്യപ്പെടുന്ന അമ്മയുമാണ് വീഡിയോയിലുള്ളത്. കുട്ടികള്‍ എപ്പോഴും ക്യൂട്ടാണ്. ഇത് എല്ലാ അമ്മമാര്‍ക്കും കുട്ടികള്‍ക്കും സമര്‍പ്പിക്കുകയാണെന്നും പേര്‍ളി പറയുന്നു.
Post Your Comments