GeneralKollywoodLatest News

ദിവസവേതനക്കാരായ അമ്പത് കുടുംബങ്ങള്‍ക്ക് സഹായവുമായി യുവനടി

സര്‍ക്കാറിനൊപ്പം നമ്മളും അവരെ സഹായിക്കാന്‍ ഒത്തുചേരണം. 2000 രൂപയാണ് ഈ പ്രതിസന്ധിയില്‍ ഓരോ കുടുംബത്തിനും നഷ്ടമാകുന്നത്.

കോവിഡ് 19ന്റെ ഭീതിയില്‍ 21 ദിവസത്തേക്ക് ലോക്ഡൗണ്‍ ചെയ്തിരിക്കുകയാണ് രാജ്യം. ഇതോടെ ദിവസവേതനക്കാര്‍ ദുരിതത്തില്‍ ആയിരിക്കുകയാണ്. അങ്ങനെ കഷ്ടത്തില്‍ ആയ 50 കുടുംബങ്ങളുടെ ചിലവ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് തെന്നിന്ത്യന്‍ താരം പ്രണീത സുഭാഷ്. കൂടാതെ ദിവസവേതനക്കാര്‍ക്കായി ഒരു ലക്ഷം രൂപ സഹായധനം നല്‍കുമെന്ന് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.

“ദിവസവേതന തൊഴിലാളികള്‍, മുനിസിപ്പാലിറ്റി തൊഴിലാളികള്‍, നിര്‍മാണത്തൊഴിലാളികള്‍, ഓട്ടോറിക്ഷക്കാര്‍ എന്നിവവര്‍ക്ക് വരുമാനമില്ലാതെ ബുദ്ധിമുട്ടിലാണ്. സര്‍ക്കാറിനൊപ്പം നമ്മളും അവരെ സഹായിക്കാന്‍ ഒത്തുചേരണം. 2000 രൂപയാണ് ഈ പ്രതിസന്ധിയില്‍ ഓരോ കുടുംബത്തിനും നഷ്ടമാകുന്നത്. പ്രണിത ഫൗണ്ടേഷന്റെ ഭാഗമായി ഞാന്‍ അമ്പത് കുടുംബങ്ങളെ ഞാന്‍ സഹായിക്കും. പ്രണിത ഫൗണ്ടേഷന്‍ ദ ഹെല്‍പ്പിംഗ് ഹാന്‍ഡ്‌സ് എന്ന പേരില്‍ സഹായിക്കാനൊരുങ്ങുന്നു. അഞ്ഞൂറോളം കുടുംബങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു, ഇതിനായി ഞങ്ങള്‍ക്ക് നിങ്ങളുടെ പിന്തുണ ആവശ്യമാണ്. ദയവായി മുന്നോട്ടു വന്ന് സംഭാവന നല്‍കുക. നിങ്ങള്‍ ഒരു കുടുംബത്തെ പിന്തുണച്ചാലും, അത് വലിയ കാര്യമാണ്.” എന്ന് പ്രണീത പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button