ലോകം മുഴുവന്‍ കൊറോണ വൈറസ് ഭീതിയിലാണ്. 21 ദിവസത്തേയ്ക്ക് രാജ്യത്ത് സമ്പൂര്‍ണ്ണ ലോക് ഡൌന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പല രാജ്യങ്ങളും നിശ്ചലമായിരിക്കുകയാണ്. ഈ അവസരത്തില്‍ വിദേശത്ത് കഴിയുന്ന, മകളക്കുറിച്ചുള്ള ആശങ്കയോടെ സംവിധായകൻ ജയരാജ്. അദ്ദേഹം മകളെക്കുറിച്ച് ഒരു മാധ്യമത്തിൽ കുറിച്ചത് ഇതിനോടകം വൈറൽ ആണ്.
‘‘എന്റെ മകൾ ധനുവിനെ ലണ്ടനിലേക്ക് ഞാനിന്നലെയും വിളിച്ചിരുന്നു. അവളുടെ ഹോസ്റ്റലിൽ ആകെ നാല് പേർ മാത്രം. ഒരു മുറിയിൽ ഭയന്ന് കഴിയുന്ന എന്റെ മകളെ രക്ഷിക്കാൻ എനിക്കാകുമോ ? ലണ്ടൻ നിലച്ചു കഴിഞ്ഞു. 8,077 പേർക്ക് കോവിഡ്. 422 പേർ മരിച്ചു’’.– അദ്ദേഹം പറയുന്നു.
Post Your Comments