വലിയ പരിശ്രമങ്ങള്‍ക്കൊടുവിലാണ് പ്രിയദര്‍ശന്‍ എന്ന സംവിധായകന് ആദ്യമായി ഒരു ഫീച്ചര്‍ ഫിലിം സംവിധാനം ചെയ്യാന്‍ കഴിഞ്ഞത്. ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകരുടെ നിരയില്‍ പ്രിയദര്‍ശന്‍ പ്രഥമ സ്ഥാനത്ത് നില്‍ക്കുമ്പോള്‍ തനിക്ക് ഉണ്ടായാ ഒരു പഴയകാല അനുഭവം തുറന്നു പറയുകയാണ് താരം. കഥകള്‍ എഴുതി കൊണ്ട് സിനിമയിലേക്ക് പ്രവേശിക്കുക എന്നതായിരുന്നു പ്രിയദര്‍ശന്റെ പ്ലാന്‍. അങ്ങനെ ‘അഗ്നി നിലാവ്’എന്ന പേരില്‍ ഒരു തിരക്കഥ എഴുതി. അന്നത്തെ മലയാളത്തിലെ സൂപ്പര്‍ താരമായിരുന്ന സോമനെ കൊണ്ട് ഈ തിരക്കഥ സംവിധാനം ചെയ്യിപ്പിക്കുക എന്നതായിരുന്നു പ്രിയദര്‍ശന്റെയും സുഹൃത്തുക്കളുടെയും ആഗ്രഹം അങ്ങനെ എംജി സോമനെ സമീപിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇത് എന്നെ കാണിച്ചത് ഇരിക്കട്ടെ മേലാല്‍ ഇതാവര്‍ത്തിക്കരുത്. അങ്ങനെ പ്രിയദര്‍ശന്റെ സിനിമയിലേക്കുള്ള ആദ്യ ചുവട് തന്നെ പിഴക്കുകയായിരുന്നു.
‘പൂച്ചയ്ക്കൊരു മൂക്കൂത്തി’ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധാന രംഗത്തേക്ക് കടന്ന പ്രിയദര്‍ശന്‍ വാണിജ്യ സിനിമകള്‍ കൊണ്ട് മലയാള സിനിമയില്‍ വലിയ ഒരു ആഘോഷം തന്നെ തീര്‍ക്കുകയായിരുന്നു. കിലുക്കവും, ചിത്രവും വന്ദനവും. തേന്മാവിന്‍ കൊമ്പത്തുമൊക്കെ പ്രിയദര്‍ശനിലെ സംവിധാന പ്രതിഭയെ ഉയര്‍ത്തി നിര്‍ത്തുമ്പോള്‍ തന്റെ ആദ്യകാല സിനിമാ ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ച് താരം തുറന്നു സംസാരിക്കുകയായിരുന്നു.
Post Your Comments