
തെന്നിന്ത്യന്‍ യുവതാരങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട തെലുങ്ക് താരം രാം ചരണിന് ജന്മദിനാസംസകള്‍ നേര്‍ന്ന് അച്ഛനും തെലുങ്ക് സൂപ്പര്‍ താരവുമായ ചിരഞ്ജീവി. രാം ചരണിന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ചാണ് താരം ജന്മദിനാശംസകള്‍ നേര്‍ന്നത്.
“രാം ചരണ്‍ ജനിച്ചപ്പോള്‍ ഞാന്‍ അതീവ സന്തോഷവാനായിരുന്നു. മാര്‍ച്ച് 27 ന് അവന്‍ ജനിച്ചതിന് ഒരു കാരണമുണ്ടെന്ന് കുറേ കഴിഞ്ഞപ്പോള്‍ എനിക്ക് മനസിലായി…ലോക നാടക ദിനം..ജലത്തിലെ മത്സ്യമെന്ന പോലെയാണ് അവന്‍ അഭിനയം തിരഞ്ഞെടുത്തത്. ഈ ദിനത്തില്‍ നിനക്ക് എല്ലാ ആശംസകളും..”ചിരഞ്ജീവി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥ പറയുന്ന രാജമൗലി ഒരുക്കുന്ന ആര്‍ആര്‍ആര്‍ ആണ് രാം ചരണിന്റെ പുതിയ ചിത്രം.
Post Your Comments